ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുന്‍പ് ചില ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളാണ് ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലി എടുത്തത്. ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ നായകസ്ഥാനം ഒഴിയും എന്ന് അറിയച്ച വീരാട് കോഹ്ലി ദിവസങ്ങള്‍ക്ക് ശേഷം ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയും എന്ന് പ്രഖ്യാപിച്ചു.
2013 മുതല്‍ ബാംഗ്ലൂരിന്‍റെ ക്യാപ്റ്റനാണ് വീരാട് കോഹ്ലി. ഐപിഎല്ലില്‍ 6000 ത്തിനു മുകളില്‍ റണ്‍സുള്ള ഏക താരവും വീരാട് കോഹ്ലിയാണ്. ബാംഗ്ലൂര്‍ നായകസ്ഥാനം ഒഴിയുന്ന വീരാട് കോഹ്ലി, ഇനി ചേക്കാറാന്‍ പോകുന്ന ടീമിനെ പ്രവച്ചിക്കുകയാണ് സൗത്താഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍ കോഹ്ലിയുടെ സഹതാരമായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍.
‘എത്ര മികച്ച കളിക്കാരനാണ് നിങ്ങള്‍ എന്നത് ഒരു വിഷയമല്ല. പടിയിറങ്ങേണ്ടി വരും. ക്രിസ് ഗെയ്ല്‍ ടീം വിട്ടത് നമ്മള്‍ കണ്ടു. ഒരു ജീവിതകാലം മുഴുവന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിച്ചതിന് ശേഷവും ഡേവിഡ് ബെക്കാം പടിയിറങ്ങി’ സ്റ്റെയ്ന്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിക്കാരനാണ് കോഹ്‌ലി. ഞങ്ങള്‍ക്കൊപ്പം വന്ന് അവസാനിപ്പിക്കാന്‍ ഒരുപക്ഷേ ഡല്‍ഹി ക്യാപിറ്റല്‍സ് കോഹ് ലിയോട് പറയുമായിരിക്കും’ സ്റ്റെയ്ന്‍ പറഞ്ഞു.
കരിയര്‍ അവസാനം വരെ ബാംഗ്ലൂരിനായി ജേഴ്സിയണിയുമെന്നാണ് വീരാട് കോഹ്ലി പറയുന്നത്. പ്രഥമ ഐപിഎല്‍ കിരീടം നേടി പടിയിറങ്ങാന്‍ കഴിയട്ടെ എന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.