അലസനായി സഞ്ചു. വീണ്ടും ബാറ്റിംഗ് പരാജയം

മലയാളി ക്രിക്കറ്റ് പ്രേമികൾക്കും സഞ്ജു സാംസൺ ആരാധകർക്കും വീണ്ടും നിരാശ. പഞ്ചാബ് കിങ്‌സ് മത്സരത്തിൽ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ബാറ്റിംഗിന് വെറും 5 ബൗൾ ആയുസ്സ് മാത്രം.നേരത്തെ ഇന്ത്യൻ ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് അവസരം ലഭിക്കാതെ പോയ സഞ്ജുവിന് വളരെ നിർണായകമാണ് ഈ ഐപിൽ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ ആദ്യഘട്ടത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള സഞ്ജുവിന് പക്ഷേ അബുദാബിയിലെ ആദ്യ മത്സരത്തിൽ നേരിടേണ്ടി വന്നത് തകർച്ച. ഒരിക്കൽ കൂടി സഞ്ജുവിന് ബാറ്റിങ്ങിൽ തിളങ്ങുവാൻ കഴിയാതെ പോയത് ആരാധകരെ അടക്കം പൂർണ്ണ നിരാശയിലാക്കി മാറ്റുകയാണ്.

ലൂയിസ് :ജയസ്വാൾ എന്നിവർ മികച്ച ഒരു ഓപ്പണിങ് പാർട്ണർഷിപ്പ് ഉയർത്തിയ ശേഷം മൂന്നാം നമ്പറിൽ എത്തിയ സഞ്ജു സാംസൺ യുവതാരം ഇഷാൻ പോറൽ പന്തിൽ ലോകേഷ് രാഹുലിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. 5 പന്തിൽ വെറും നാല് റൺസാണ് താരം നേടിയത്. നേരത്തെ പഞ്ചാബ് കിങ്സിന് എതിരെ സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും പുറത്തായതിൽ ഏറെ നിരാശ പ്രകടിപ്പിച്ച സഞ്ജു ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ തനിക്ക് തിളങ്ങുവാൻ കഴിയുമെന്നുള്ള ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇതുവരെ ഐപിൽ സീസണിൽ 281 റൺസ് കരസ്ഥമാക്കിയ സഞ്ജുവിന് ഓറഞ്ച് ക്യാപ്പ് നേടുവാനുള്ള ഉറച്ച ഒരു ചാൻസ് കൂടിയാണ് ഇപോൾ മോശം ബാറ്റിങ് ഫോം കാരണം നഷ്ടമാകുന്നത്. കൂടാതെ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് മികച്ച പ്രകടനത്തിലുള്ള താരങ്ങൾക്ക് ഇനിയും സാധ്യതയുണ്ട് എന്നുള്ള ചർച്ചകൾക്കിടയിൽ സഞ്ജു നിരാശപെടുത്തുന്നത് ആരാധരെ എല്ലാം ദുഃഖത്തിലാക്കി കഴിഞ്ഞു. അതേസമയം സഞ്ജുവിനെ ക്യാച്ച് പിടിച്ച ലോകേഷ് രാഹുലും വളരെ അധികം കയ്യടികൾ നേടി കഴിഞ്ഞു. വായുവില്‍ ചാടി രാഹുൽ മനോഹരമായി സഞ്ജുവിനെ പുറത്താക്കി