ഹൈദരബാദില്‍ നടക്കുന്ന മുംബൈ – ഹൈദരബാദ് പോരാട്ടത്തില്‍ റെക്കോഡുകള്‍ തകര്‍ന്നു. പവര്‍പ്ലേ ഓവറുകളില്‍ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. ജസ്പ്രീത് ബുംറ ഒഴികയുള്ള താരങ്ങള്‍ അടികൊണ്ടപ്പോള്‍ പവര്‍പ്ലേയില്‍ പിറന്നത് 81 റണ്‍സ്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. ഇതിനു മുന്‍പ് 2017 ല്‍ കൊല്‍ക്കത്തക്കെതിരെ നേടിയ 79 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്.
Highest Powerplay scores for SRH
- 81/1 vs MI, Hyderabad, 2024
- 79/0 vs KKR, Hyderabad, 2017
- 77/0 vs PBKS, Hyderabad, 2019
- 77/0 vs DC, Dubai, 2020
പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ട്രാവിസ് ഹെഡ് ഫിഫ്റ്റി നേടിയിരുന്നു. 18 പന്തിലാണ് ഓസ്ട്രേലിയന്‍ താരം ഫിഫ്റ്റി നേടിയത്.