പ്രായമെത്രയായാലും ധോണി തളരില്ല. അവിശ്വസനീയ ക്യാച്ചിനെ പ്രശംസിച്ച് സുരേഷ് റെയ്‌ന.

dhoni flying catch

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി നേടിയ സൂപ്പർ ക്യാച്ചിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 63 റൺസിന്റെ വിജയം സ്വന്തമാക്കിയപ്പോൾ ഏറ്റവും ആകർഷക ഘടകമായി മാറിയത് ധോണിയുടെ ഈ ക്യാച്ച് തന്നെയായിരുന്നു.

42ആം വയസ്സിലും അനായാസമായി ശരീരം ചലിപ്പിക്കാനും, അവിശ്വസനീയമായ രീതിയിൽ ക്യാച്ചുകൾ സ്വന്തമാക്കാനും തനിക്ക് സാധിക്കുമെന്ന് ധോണി തെളിയിക്കുകയാണ് ചെയ്തത്. ചെന്നൈയിൽ അണിനിരന്ന മുഴുവൻ കാണികളെയും സാക്ഷിയാക്കിയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ധോണി ക്യാച്ച് സ്വന്തമാക്കിയത്. ഇതിനെ പ്രശംസിച്ചു കൊണ്ടാണ് റെയ്ന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മത്സരത്തിൽ ഗുജറാത്ത് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലാണ് ധോണി ഈ തകർപ്പൻ ക്യാച്ച് നേടിയത്. ഡാരിൽ മിച്ചൽ എറിഞ്ഞ പന്തിൽ വിജയ് ശങ്കർ ഒരു ഡ്രൈവ് ഷോട്ട് കളിക്കുകയായിരുന്നു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് വിക്കറ്റ് കീപ്പറുടെ ദിശയിലേക്ക് ചലിച്ചു. ഒരു അവിശ്വസനീയ ഡൈവിലൂടെ ധോണി ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയാണ് ചെയ്തത്.

ശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് റെയ്ന ധോണിയ പ്രശംസച്ച് രംഗത്തെത്തിയത്. സൽമാൻ ഖാന്റെ പ്രശസ്ത ചിത്രമായ ടൈഗറിലെ ഒരു ഡയലോഗ് കടമെടുത്താണ് റെയ്‌ന ധോണിയെ പ്രശംസിച്ചത്. ഇപ്പോഴും വിക്കറ്റിന് പിന്നിൽ താൻ എത്രമാത്രം ശക്തനാണ് എന്ന് ധോണി ഓർമ്മിപ്പിക്കുകയാണ് ചെയ്തത് എന്ന് റെയ്‌ന പറഞ്ഞു.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

മാത്രമല്ല യുവതാനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകാൻ ധോണിയ്ക്ക് സാധിക്കുന്നുണ്ട് എന്നും, അത് ഇപ്പോഴും തുടരുകയാണെന്നും റെയ്‌ന കൂട്ടിച്ചേർത്തു. “എപ്പോഴും ഇത് ഓർത്തു വെച്ചോളൂ സാർ. ധോണി എല്ലായ്പ്പോഴും ശക്തമായി തന്നെ മുന്നോട്ട് നീങ്ങുകയാണ്. ചുറ്റുമുള്ള എല്ലാവരിലും പ്രചോദനമുണ്ടാക്കാൻ ധോണിക്ക് സാധിക്കുന്നുണ്ട്.”- റെയ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2024 ഐപിഎല്ലിലെ ആദ്യ 2 മത്സരങ്ങളിലും ചെന്നൈക്കായി വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനമാണ് ധോണി പുറത്തെടുത്തിട്ടുള്ളത്. ഇതുവരെ ഈ ടൂർണമെന്റിൽ ധോണി ബാറ്റ് ചെയ്തിട്ടില്ല. എന്നാൽ കീപ്പർ എന്ന നിലയ്ക്ക് ശ്രദ്ധ നേടാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഒരു തകർപ്പൻ റണ്ണൗട്ടുമായി ആയിരുന്നു ധോണി ശ്രദ്ധ പിടിച്ചുപറ്റിയത്. അനുജ് രാവത്തിനെ ഒരു കിടിലൻ അണ്ടർആം ത്രോയിലൂടെ പുറത്താക്കി ധോണി പ്രശംസകൾ ഏറ്റുവാങ്ങുകയായിരുന്നു. ശേഷമാണ് ഇപ്പോൾ ഗുജറാത്തിനെതിരായ മത്സരത്തിൽ ശങ്കറിന്റെ ക്യാച്ച് സ്വന്തമാക്കി ധോണി വീണ്ടും ചർച്ചാവിഷയം ആയിരിക്കുന്നത്.

എന്തായാലും ചെന്നൈയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് മൈതാനത്ത് ധോണിയുടെ പ്രകടനം. മാർച്ച് 31ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം നടക്കുന്നത്.

Scroll to Top