ബാസ്ബോൾ സമീപനമാണ് ഇംഗ്ലണ്ട് കളി തോൽക്കാൻ കാരണം. രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം.

ben stokes

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്‌ മൽസരത്തിലും ബാസ്ബോൾ ശൈലിയിൽ തന്നെ കളിക്കാനാണ് ഇംഗ്ലണ്ട് ബാറ്റർമാർ ശ്രമിച്ചത്. 399 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റർമാരും ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

അതുകൊണ്ടുത ന്നെ പല ബാറ്റർമാരും അനാവശ്യ ഷോട്ടുകൾ കളിച്ചാണ് പുറത്തായത്. ഇത് ഇംഗ്ലണ്ടിനെ മത്സരത്തിൽ ബാധിക്കുകയും ചെയ്തു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സമീപനമാണ് പരാജയത്തിന് പ്രധാന കാരണമായത് എന്ന് മുൻ ഇംഗ്ലണ്ട് താരം ബോയ്‌ക്കോട്ട് പറയുകയുണ്ടായി.

ഇംഗ്ലണ്ടിന്റെ മത്സരത്തിലെ സമീപനത്തിനെ വളരെയധികം വിമർശിച്ചാണ് ബോയ്‌ക്കോട്ട് സംസാരിച്ചത്. സാഹചര്യത്തിനനുസരിച്ച് കളിക്കാൻ ഇംഗ്ലണ്ട് ടീം മത്സരത്തിൽ തയ്യാറായില്ല എന്ന് ബോയ്‌ക്കോട്ട് പറയുന്നു.

“ബ്രണ്ടൻ മക്കല്ലവും ബെൻ സ്റ്റോക്സും ആക്രമിക്കുക, ആക്രമിക്കുക, ആക്രമിക്കുക എന്ന കാര്യത്തിൽ ശീലിച്ചു പോയി. ഒരു മത്സരത്തിൽ വിജയിക്കാൻ സാധിക്കില്ലെങ്കിൽ വിജയകരമായി പരാജയപ്പെടുക എന്ന തന്ത്രമാണ് ഇപ്പോൾ അവർ ഉപയോഗിക്കുന്നത്. പക്ഷേ ഒരിക്കലും പരാജയത്തിലൂടെ ഒരു വിജയം നമുക്ക് കൈവരിക്കാൻ സാധിക്കില്ല.”

“ബാസ്ബോൾ അത് പ്രായോഗികമായി വരുന്ന സാഹചര്യത്തിൽ വലിയൊരു വിനോദമായി മാറാറുണ്ട്. എന്നാൽ നമ്മൾ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ വിലയിരുത്തിയില്ലെങ്കിൽ അതിന്റെ പ്ലോട്ട് തന്നെ നഷ്ടപ്പെട്ടുപോകും. ഇന്ന് ഇംഗ്ലണ്ട് മത്സരം അനായാസം വിട്ടുകൊടുക്കുകയാണ് ചെയ്തത്. അവിടെ പരാജയപ്പെട്ടത് ബാസ്ബോൾ ആയിരുന്നു.”- ബോയ്‌ക്കോട്ട് പറയുന്നു.

“ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ഓവറിൽ 5 റൺസ് വീതം കണ്ടെത്തുക എന്നത് വിനോദം തന്നെയാണ്. എന്നാൽ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച പല ഇംഗ്ലണ്ട് ബാറ്റർമാരും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞു. 400 റൺസിനടുത്തുള്ള ഒരു വിജയലക്ഷ്യം മറികടക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരു ബാറ്റർ വലിയൊരു സെഞ്ചുറി സ്വന്തമാക്കുക എന്നതാണ്.”

See also  സഞ്ജുവിന്റെ ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ഡുപ്ലെസിസ് പറയുന്നു.

“മികച്ച ബോളർമാരെ കൃത്യമായി നിരീക്ഷിക്കുകയും റൺസ് കൃത്യമായി കണ്ടെത്താൻ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ മത്സരത്തിൽ ബാസ്ബോൾ രീതി സമീപിച്ചത് കൊണ്ടാണ് ജോ റൂട്ട് അടക്കമുള്ള താരങ്ങൾക്ക് വിക്കറ്റ് നഷ്ടമായത്. റൂട്ട് ക്രീസിലെത്തിയ ശേഷം മൈതാനത്തിന് വെളിയിലേക്ക് ഇറങ്ങി ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു.”

“മത്സരത്തിൽ റൂട്ടിന് നേടാൻ സാധിച്ചത് 16 റൺസ് മാത്രമാണ്. ഇംഗ്ലണ്ടിന്റെ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്ററാണ് ഇത്തരത്തിൽ പുറത്തായത്. വളരെ നല്ല രീതിയിൽ റൺസ് കണ്ടെത്തുന്ന താരമാണ് റൂട്ട്. പക്ഷേ അവന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള സമീപനമല്ല മത്സരത്തിൽ സ്വീകരിച്ചത്.”- ബോയ്‌ക്കോട്ട് കൂട്ടിച്ചേർക്കുന്നു.

“ട്വന്റി20 ക്രിക്കറ്റ് ഇംഗ്ലണ്ട് ടീമിന്റെ തലച്ചോറിൽ ഉറച്ചതായാണ് എനിക്ക് തോന്നുന്നത്. അതിനാൽ ഓരോ ബോളിലും ആക്രമണപരമായി കളിക്കണം എന്ന രീതിയാണ് അവർ സ്വീകരിക്കുന്നത്. സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും ഒക്കെയായി അവർ കളം നിറയുന്നു. എല്ലാ സമയത്തും ട്വന്റി20 പോലെ വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നു.”

“ട്വന്റി20 തന്നെയാണ് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ഓർമ്മിപ്പിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് നമ്മുടെ ടീമിന് പോസിറ്റീവായും യുക്തിപരമായും ചിന്തിക്കാനും കളിക്കാനും സാധിക്കാത്തത്? ബാറ്റർമാർ എല്ലായ്പ്പോഴും സാഹചര്യത്തിനനുസരിച്ച് പെരുമാറേണ്ടതുണ്ട്. സാഹചര്യങ്ങളും എതിർ ടീമിനെയും കൃത്യമായി ശ്രദ്ധിക്കണം. ആക്രമിക്കാനായാലും പ്രതിരോധിക്കാനായാലും നമ്മുടേതായ നിമിഷങ്ങൾ കണ്ടെത്തണം.”- ബോയ്‌ക്കോട്ട് പറഞ്ഞു വെക്കുന്നു.

Scroll to Top