ബാസ്ബോള്‍ വിപ്ലവം തകര്‍ന്നടിഞ്ഞു. ട്രോളുമായി വസീം ജാഫര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കക്ക് തകര്‍പ്പന്‍ വിജയം. ഇന്നിംഗ്സിനും 12 റണ്‍സിനുമായിരുന്നു ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ പ്രോട്ടീസിന്‍റെ വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 149 റണ്‍സില്‍ എല്ലാവരും പുറത്തായി. സ്കോര്‍ – ഇംഗ്ലണ്ട് 165 & 149 സൗത്താഫ്രിക്ക – 326

സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് ലീഡായ 161 റണ്‍സ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ, ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ലാ. ഇംഗ്ലണ്ട് താരങ്ങള്‍ തുടര്‍ച്ചയായി ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങിയെത്തി. 35 റണ്‍സുമായി അലക്സ് ലീസും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോററായത്.

ഇംഗ്ലണ്ടിന്‍റെ പുതിയ ശൈലിയായ ബാസ്ബോളിനെ തകര്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ന്യൂസിലന്‍റിനെതിരെയും ഇന്ത്യക്കെതിരെയും ഫലപ്രദമായി നടപ്പിലാക്കിയെങ്കിലും സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ക്കെതിരെ നടന്നില്ലാ. മത്സരത്തില്‍ തോല്‍വി നേരിട്ടത്തോടെ ഇംഗ്ലണ്ടിനെ ട്രോളി നിരവധി ആളുകള്‍ എത്തി. ട്രോളാന്‍ മുന്നില്‍ നിന്നതാകട്ടെ എന്നത്തേയും പോലെ വസീം ജാഫര്‍.

ബാസ് ബോള്‍ ക്രിക്കറ്റ് നാലാം ഇന്നിംഗ്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, അത് കേട്ട് ദക്ഷിണാഫ്രിക്ക, അതിന് ലോര്‍ഡ്സില്‍ നാലാം ഇന്നിംഗ്സ് ഇല്ലല്ലോ എന്നാണ് ജാഫര്‍ ട്വീറ്റ് ചെയ്തത്.

പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന്‍റെ ബാസ് ബോള്‍ ശൈലിയെ വിമര്‍ശിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാര്‍ എത്തിയിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരെ ബാസ് ബോള്‍ കളിക്കുന്നത് കാണട്ടെ എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ഡസ്സന്‍റെയും വാദം. എന്തായാലും അത് തെളിയിക്കാനായി പ്രോട്ടീസിനു കഴിഞ്ഞു. പരമ്പരയിലെ രണ്ടാം മത്സരം ആഗസ്റ്റ് 25 ന് നടക്കും.

Previous articleപരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ | രണ്ടാം ഏകദിനം ഇന്ന് ; ടീമില്‍ മാറ്റമുണ്ടാകില്ലാ.
Next articleരോഹിത് നിര്‍ദ്ദേശം നല്‍കി ; സഞ്ചു അനുസരിച്ചു ; വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചഹാല്‍