ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 മെഗാ ലേലത്തിൽ വമ്പൻ തുകയ്ക്കാണ് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു വമ്പൻ ബാറ്റിംഗ് പ്രകടനവുമായി ലിവിങ്സ്റ്റൺ.
അബുദാബി ടി10 ലീഗിൽ 15 പന്തുകളിൽ 50 റൺസ് നേടിയാണ് ലിവിങ്സ്റ്റൺ ബാംഗ്ലൂര്‍ ആരാധകര്‍ക് സന്തോഷം നല്‍കിയത്.
Destruction thy name is Liam Livingstone 💥
— FanCode (@FanCode) November 26, 2024
The Englishman scored 50 off just 15 balls to power the Bangla Tigers to a win over the Delhi Bulls💪#ADT10onFanCode pic.twitter.com/Q18pvVc0MJ
ലിവിങ്സ്റ്റന്റെ ഈ അർധസെഞ്ച്വറിയുടെ മികവിൽ ബംഗ്ലാ ടൈഗേഴ്സ് ടീം 7 വിക്കറ്റുകൾക്ക് ഡൽഹി ബുൾസിന്റെ മേൽ വിജയം സ്വന്തമാക്കി. 3 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ലിവിങ്സ്റ്റന്റെ മത്സരത്തിലെ ഇന്നിംഗ്സ്.
ഹാർഡ് ഫിറ്റിങ്ങിന് പേരുകേട്ട ഇംഗ്ലണ്ട് താരമാണ് ലിവിങ്സ്റ്റൺ. നിലവിൽ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവർ ഫോർമാറ്റിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ലിവിങ്സ്റ്റൺ. ഐപിഎല്ലിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ലിവിങ്സ്റ്റണ് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 939 റൺസാണ് ഈ സൂപ്പർ താരം നേടിയിട്ടുള്ളത്. 162.45 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റാണ് ലിവിങ്സ്റ്റണിന്റെ മറ്റൊരു പ്രത്യേകത. ഐപിഎല്ലിൽ ഇതുവരെ 6 അർധസെഞ്ച്വറികൾ സ്വന്തമാക്കാനും ലിവിങ്സ്റ്റണ് സാധിച്ചിട്ടുണ്ട്.
ഇതുവരെ രാജസ്ഥാൻ, പഞ്ചാബ് ടീമുകൾക്കായാണ് ലിവിങ്സ്റ്റൺ കളിച്ചിട്ടുള്ളത്. ഇതിന് ശേഷമാണ് ഇപ്പോൾ ബാംഗ്ലൂർ ലിവിങ്സ്റ്റണെ സ്വന്തമാക്കിയത്.
ഐപിഎല്ലിൽ മാത്രമല്ല ലോകത്താകമാനമുള്ള മറ്റ് ഫ്രാഞ്ചൈസി ടൂർണമെന്റുകളിലും നിറസാന്നിധ്യമായിരുന്നു ലിവിങ്സ്റ്റൺ. ബിഗ്ബാഷ്, സൗത്താഫ്രിക്കൻ ട്വന്റി20 ലീഗ് തുടങ്ങിയ മുഴുവൻ ട്വന്റി20 ലീഗുകളിലും സാന്നിധ്യമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2022ലെ ലേലത്തിൽ 11.5 കോടി രൂപയ്ക്ക് ആയിരുന്നു ലിവിങ്സ്റ്റണെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ആ സീസണിൽ 437 റൺസാണ് താരം നേടിയത്. 182.08 എന്ന വമ്പൻ ശരാശരിയായിരുന്നു ലിവിങ്സ്റ്റണ് ഉണ്ടായിരുന്നത്. ഇത്തവണ ബാംഗ്ലൂർ ടീമിനായി ലിവിങ്സ്റ്റൺ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒരു തകർപ്പൻ ടീമിനെ തന്നെയാണ് ഇത്തവണത്തെ ലേലത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയിരിക്കുന്നത്. വിരാട് കോഹ്ലി, രജത് പട്ടിദാർ, യാഷ് ദയാൽ എന്നിവരെ ബാംഗ്ലൂർ ഇത്തവണ നിലനിർത്തിയിരുന്നു. ഇതിന് പുറമേ ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ, ക്രുണാൾ പാണ്ട്യ, ടിം ഡേവിഡ്, ഫിൽ സോൾട്ട് എന്നീ വെടിക്കെട്ട് താരങ്ങളെ സ്വന്തമാക്കാനും ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്. ബൂളിങ് നിരയിൽ ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, ലുങ്കി എങ്കിടി തുടങ്ങിയവരാണ് ബാംഗ്ലൂരിന്റെ ശക്തി. ഇത്തവണത്തെ ടൂർണമെന്റിൽ രണ്ടും കൽപ്പിച്ചാണ് ബാംഗ്ലൂർ എത്തുന്നത്.