പരിശീലനത്തിനിടെ ശർദുൽ താക്കൂറിന് പരിക്ക്. എറിഞ്ഞിട്ടത് ബാറ്റിംഗ് കോച്ച്. ഇന്ത്യ ആശങ്കയിൽ.

Shardul thakur scaled

ഇന്ത്യൻ ക്യാമ്പിൽ വീണ്ടും ആശങ്കപ്പെടർത്തി പരിക്കുകൾ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്ന ഷർദുൽ താക്കൂറിനാണ് ഇക്കുറി പരിക്കേറ്റിരിക്കുന്നത്. സെഞ്ചുറിയനിൽ ബാറ്റിംഗ് പരിശീലനത്തിനിടെ താക്കൂറിന്റെ തോളിൽ പന്ത് കൊണ്ട് പരിക്കേൽക്കുകയായിരുന്നു.

ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ അടക്കമുള്ളവർ ശർദൂലിനെ കൃത്യമായി ശുശ്രൂഷിക്കുന്നുണ്ട്. ജനുവരി 3ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടയാണ് ശർദൂലിന് പരിക്കേറ്റിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ശർദുൽ കളിക്കാനുള്ള സാധ്യതകളും സംശയത്തിലാണ്. എന്നിരുന്നാലും തുടർ പരിശോധനകൾക്ക് ശേഷം മാത്രമേ ശർദൂലിന്റെ അടുത്ത മത്സരത്തിലെ സാന്നിധ്യത്തെപ്പറ്റി സ്ഥിരീകരിക്കാൻ സാധിക്കൂ.

എന്തായാലും റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടിയാണ് രണ്ടാം ടെസ്റ്റിന് മുൻപായി കിട്ടിയിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ ആയിരുന്നു ശർദൂലിനൊപ്പം പരിശീലന സെക്ഷനിൽ ഉണ്ടായിരുന്നത്.

റാത്തോർ എറിഞ്ഞ പന്ത് ഗുഡ് ലങ്തിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ബൗൺസ് ചെയ്ത് ശർദൂലിന്റെ തോളിൽ കൊള്ളുകയായിരുന്നു. പന്ത് പ്രതിരോധിക്കാനോ അടിച്ചകറ്റാനോ ശർദൂലിന് സാധിച്ചില്ല. അധികമായി വന്ന ബൗൺസ് ശർദൂലിന് തിരിച്ചടിയായി മാറി. വേദനയിൽ പുളഞ്ഞ ഷർദുൽ അല്പസമയം പരിശീലനത്തിൽ നിന്നും മാറിനിന്നെങ്കിലും പിന്നീട് നെറ്റിലേക്ക് തിരിച്ചെത്തി പരിശീലനം തുടരുകയുണ്ടായി.

Read Also -  ഹർദിക് പാണ്ഡ്യ ഗോൾഡൻ ഡക്ക്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്റെ അവസ്ഥ. വിമർശനവുമായി ആരാധകർ.

പരിശീലനം അവസാനിച്ച ശേഷം ഇന്ത്യയുടെ ഫിസിയോ ഐസ് പായ്ക്കുമായി ശർദുളിന്റെ അടുത്തേക്ക് എത്തുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ഈ പരിക്ക് പറ്റിയതിന് ശേഷം ശർദൂർ പരിശീലനത്തിൽ നിന്ന് അല്പം മാറി നിൽക്കുന്നതും കാണാൻ സാധിച്ചു. ആദ്യ സെഷൻ പരിശീലനത്തിന് ശേഷം ഷർദുൾ മറ്റു പരിശീലനങ്ങളിൽ ഭാഗമായില്ല. എന്തായാലും ശർദൂലിന്റെ ഈ പരിക്ക് ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

സെഞ്ചുറിനിൽ നടന്ന ആദ്യ ടെസ്റ്റിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ശർദുൽ കാഴ്ചവച്ചത്. 19 ഓവറുകൾ പന്തറിഞ്ഞ ശർദുൾ മത്സരത്തിൽ 101 റൺസ് വിട്ടു നൽകുകയുണ്ടായി. പ്രസീദ് കൃഷ്ണയും മത്സരത്തിൽ പൂർണ്ണമായും പതറുന്നതാണ് കാണാൻ സാധിച്ചത്.

ദക്ഷിണാഫ്രിക്ക 408 എന്നൊരു വലിയ സ്കോറിലെത്താൻ കാരണം ശർദൂലിന്റെയും പ്രസീദ് കൃഷ്ണയുടെയും മോശം ബോളിംഗ് പ്രകടനം തന്നെയായിരുന്നു. മത്സരശേഷവും ഇരുബോളർമാരും വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കുകയുണ്ടായി എന്നിരുന്നാലും ക്യാപ്റ്റൗണിൽ നടക്കുന്ന ടെസ്റ്റിന് മുന്നോടിയായി ശർദൂൽ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Scroll to Top