നിലവിലെ ഇന്ത്യന്‍ ടീമിനോട് തോറ്റതില്‍ നാണക്കേട് വിചാരിക്കേണ്ട. ഇംഗ്ലണ്ട് ടീമിനോട് മുന്‍ താരം.

ഇന്ത്യക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തോറ്റതില്‍ ഇംഗ്ലണ്ട് നാണക്കേട് വിചാരിക്കേണ്ട എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. രോഹിത് ശര്‍മ്മയും ടീമുമാണ് പരമ്പരയില്‍ വിജയിക്കാന്‍ അര്‍ഹരായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

നാലു മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3 മത്സരങ്ങള്‍ സ്വന്തമാക്കി പരമ്പര ഇതിനോടകം വിജയിച്ചു. ഇതാദ്യമായാണ് ബ്രണ്ടന്‍ മക്കലം ഹെഡ് കോച്ചായ ശേഷം ഒരു പരമ്പരയില്‍ ഇംഗ്ലണ്ട് തോല്‍വി അറിയുന്നത്.

പരമ്പരയിലുടനീളം ഇന്ത്യ നന്നായി കളിച്ചു, അവർ ക്രെഡിറ്റ് അർഹിക്കുന്നു. വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവരില്ലാതെയാണ് അവർ കളിക്കുന്നത്. കെ എൽ രാഹുലിന് മൂന്ന് മത്സരങ്ങൾ നഷ്ടമായപ്പോൾ ജസ്പ്രീത് ബുംറയ്ക്ക് അവസാന മത്സരം നഷ്ടമായി ”

“ടീമിൽ ഇല്ലാത്ത കളിക്കാരുടെ ഒരു നീണ്ട പട്ടികയുണ്ട്, എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ മികച്ച റെക്കോർഡുണ്ട്, നിലവിലെ ഇന്ത്യൻ ടീമിനോട് തോറ്റതിൽ ലജ്ജയില്ല.” നാസര്‍ ഹുസൈന്‍ പറഞ്ഞു.

റാഞ്ചിയിലെ മത്സരത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്ന് പറഞ്ഞ മുന്‍ ഇംഗ്ലണ്ട് താരം, എവിടെയാണ് മത്സരം വഴുതി പോവാന്‍ കാരണമായത് എന്ന് കണ്ടു പിടിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous article“നീയല്ലെങ്കിൽ പിന്നെയാരാണ്” ദ്രാവിഡിന്റെ പ്രചോദന വാക്കുകൾ ഗുണം ചെയ്‌തെന്ന് ഗിൽ.
Next articleഒടുവില്‍ ദ്രാവിഡിന്‍റെ വാക്ക് കേട്ട് ഇഷാന്‍ കിഷന്‍. തിരിച്ചു വരവില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ യുവതാരം