ഒടുവില്‍ ദ്രാവിഡിന്‍റെ വാക്ക് കേട്ട് ഇഷാന്‍ കിഷന്‍. തിരിച്ചു വരവില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ യുവതാരം

FB IMG 1709045745094

ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. DY പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലാണ് ഇഷാന്‍ കിഷന്‍ പങ്കെടുത്തത്‌. മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ഇഷാന്‍ കിഷന് മുതലാക്കാനായില്ലാ.

193 റണ്‍സ് പിന്തുടര്‍ന്ന ആര്‍ബിഐ ടീമിനായി 12 പന്തില്‍ 2 ഫോറും ഒരു സിക്സുമായി 19 റണ്‍സാണ് നേടിയത്. കീപ്പിംഗില്‍ സ്റ്റംപ് ചെയ്ത് ഒരു വിക്കറ്റ് നേടുകയും ചെയ്തു.

3 മാസങ്ങള്‍ക്ക് ശേഷമാണ് ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തിരിച്ചെത്തുന്നത്. അവസാനമായി നവംബറില്‍ ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലാണ് ഇഷാന്‍ കിഷന്‍ കളിച്ചത്.

പിന്നീട് സൗത്താഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാനസിക വിശ്രമം ആവശ്യപ്പെട്ടു മടങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാന്‍ മത്സരങ്ങള്‍ കളിക്കാന്‍ ഇഷാന്‍ കിഷനോട് ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന ഇഷാന്‍ കിഷന്‍, ഹര്‍ദ്ദിക്ക് പാണ്ട്യയേപ്പോലെ DY പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലൂടെ തിരിച്ചെത്തുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടി20 ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടാനാണ് ഇന്ത്യന്‍ യുവതാരത്തിന്‍റെ ശ്രമം.

See also  ഷേപ്പേർഡ് പവറിൽ മുംബൈ. അവസാന ഓവറിൽ 4 സിക്സറും 2 ഫോറും. മുംബൈ നേടിയത് 234 റൺസ്.
Scroll to Top