തിരിച്ചുവരവിൽ ബാറ്റിങ്ങിലും തീയായി മുഹമ്മദ്‌ ഷാമി. രഞ്ജി ട്രോഫിയിൽ ഷാമിയുടെ പ്രഹരം.

രഞ്ജി ട്രോഫിയിലെ മധ്യപ്രദേശിനെതിരായ ബംഗാളിന്റെ മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ സൂപ്പർ പേസർ മുഹമ്മദ് ഷാമി. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ബാറ്റിങ്ങിലും ബോളിങ്ങിലും അത്യുഗ്രൻ പ്രകടനമാണ് മുഹമ്മദ് ഷാമി കാഴ്ച വെച്ചിരിക്കുന്നത്.

ഇതോടെ മധ്യപ്രദേശിന് മുൻപിലേക്ക് ഒരു വലിയ വിജയലക്ഷ്യം വയ്ക്കാനും ബംഗാൾ ടീമിന് സാധിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബോളിങ്ങിൽ ശക്തമായ പ്രകടനമായിരുന്നു ഷാമി പുറത്തെടുത്തത്. ശേഷമാണ് രണ്ടാം ഇന്നിംഗ്സിൽ നിർണായകമായ 37 റൺസ് സ്വന്തമാക്കി മുഹമ്മദ് ഷാമി ബാറ്റിംഗിൽ തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 228 റൺസായിരുന്നു നേടിയത്. 92 റൺസ് നേടിയ ഷഹബാസ് അഹമ്മദിന്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ ബംഗാൾ കുതിച്ചത്. ശേഷം രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുഹമ്മദ് ഷാമിയുടെ തകർപ്പൻ ബോളിംഗ് പ്രകടനത്തിൽ ബംഗാൾ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ 54 റൺസ് മാത്രം വിട്ടു നൽകിയ ഷാമി 4 വിക്കറ്റുകൾ സ്വന്തമാക്കി. ഇതോടെ മധ്യപ്രദേശ് കേവലം 167 റൺസിന് പുറത്തായി. 61 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് മധ്യപ്രദേശിന് മത്സരത്തിൽ ലഭിച്ചത്.

ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ബംഗാളിന് തകർപ്പൻ പ്രകടനം തന്നെ പുറത്തെടുക്കാൻ സാധിച്ചു. പക്ഷേ ചെറിയ ഇടവേളയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ബംഗാളിനെ ബാധിച്ചിരുന്നു. 219 റൺസ് സ്വന്തമാക്കുന്നതിനിടെ ബംഗാളിന് 8 വിക്കറ്റുകളാണ് നഷ്ടമായത്. ശേഷം മുഹമ്മദ് ഷാമി പത്താമനായി ക്രീസിൽ എത്തുകയായിരുന്നു.

ഇന്നിങ്സിൽ തങ്ങളുടെ ഒമ്പതാം വിക്കറ്റും നഷ്ടമായതിന് ശേഷം മുഹമ്മദ് ഷാമി ആക്രമണം അഴിച്ചുവിട്ടു. ഒരു ഏകദിന മത്സരത്തിന് സമാനമായ രീതിയിൽ റൺസ് കണ്ടെത്താനും ഷാമിക്ക് സാധിച്ചു. ഇന്നിംഗ്സിൽ 36 പന്തുകൾ നേരിട്ട് ഷമീ 37 റൺസാണ് സ്വന്തമാക്കിയത്. 2 ബൗണ്ടറികളും 2 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഇതോടെ ബംഗാൾ 276 റൺസ് എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മാത്രമല്ല മധ്യപ്രദേശിന് മുൻപിലേക്ക് 338 എന്ന വലിയ വിജയലക്ഷ്യം ഉയർത്താനും ബംഗാളിന് സാധിച്ചു. ശേഷം മൂന്നാം ദിവസം മറുപടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. മധ്യപ്രദേശിനായി ഓപ്പണർ സേനാപതി അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മധ്യപ്രദേശ് സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും 188 റൺസ് കൂടി സ്വന്തമാക്കിയാലേ മധ്യപ്രദേശിന് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കഴിയൂ.

Previous article“ഈ വിജയം വളരെ സ്പെഷ്യൽ, കൃത്യമായി തന്ത്രങ്ങൾ നടപ്പിലാക്കി “- സൂര്യകുമാർ യാദവ്.
Next articleടെസ്റ്റിൽ ബുമ്രയെ മാത്രമല്ല, അവനെയും ഭയമുണ്ട്. ഓസീസ് താരം ഖവാജ പറയുന്നു.