തകര്‍പ്പന്‍ റെക്കോർഡ് സ്വന്തമാക്കി ബുമ്ര. പിന്തള്ളിയത് ഭൂവനേശ്വർ കുമാറിനെ.

20240605 210358 scaled

ഇന്ത്യയുടെ അയർലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ റെക്കോർഡ് സ്വന്തമാക്കി പേസർ ജസ്‌പ്രീത് ബൂമ്ര. ട്വന്റി20കളിൽ ഇന്ത്യക്കായി ഏറ്റവുമധികം മെയ്ഡൻ ഓവറുകൾ പന്തെറിഞ്ഞ താരം എന്ന റെക്കോർഡാണ് ബൂമ്ര മത്സരത്തിൽ സ്വന്തമാക്കിയത്.

അയർലൻഡിനെതിരായ മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ബൂമ്ര കാഴ്ചവച്ചത്. ബുമ്രയുടെ ആദ്യ ഓവറിൽ റൺസ് ഒന്നും സ്വന്തമാക്കാൻ അയർലൻഡിന് സാധിച്ചില്ല. ഇതോടെയാണ് താരം വമ്പൻ റെക്കോർഡ് സ്വന്തമാക്കിയത്. ഇതുവരെ ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ 11 മെയ്ഡൻ ഓവറുകളാണ് ബൂമ്ര എറിഞ്ഞിട്ടുള്ളത്.

382140

സൂപ്പർ പേസർ ഭുവനേശ്വർ കുമാറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ബൂമ്ര ഇപ്പോൾ മറികടന്നിരിക്കുന്നത്. ഇന്ത്യയ്ക്കായി 62 ട്വന്റി20 മത്സരങ്ങളാണ് ബുമ്ര കളിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് 11 മെയ്ഡ്‌സനുകൾ ബുമ്ര സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാർ ഇതുവരെ 87 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചപ്പോൾ 10 മെയ്ഡനുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

28 ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച് 5 മെയ്ഡനുകൾ സ്വന്തമാക്കിയ ഹർഭജൻ സിങ് ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കായി 4 മെയ്ഡനുകൾ സ്വന്തമാക്കിയിട്ടുള്ള രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തും, 3 മെയ്ഡനുകൾ സ്വന്തമാക്കിയിട്ടുള്ള അശ്വിൻ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യക്കായി അർഷദീപ് സിംഗ് നൽകിയത്. അയർലൻഡിന്റെ ഓപ്പണർമാരെ പുറത്താക്കി അർഷദ്ദീപ് വീര്യം കാട്ടി. ശേഷം ഹർദിക് പാണ്ഡ്യയും ബുമ്രയും തങ്ങളുടെ ഫോമിലേക്ക് എത്തിയതോടെ മത്സരത്തിൽ അയർലൻഡ് ബാറ്റിംഗ് നിര നിലം പതിക്കുന്നതാണ് കാണാൻ സാധിച്ചത്. അയർലൻഡ് നിരയിൽ ദലാനി മാത്രമാണ് 20 റൺസിന് മുകളിൽ സ്വന്തമാക്കിയത്.

20240605 210409

ഇന്ത്യയ്ക്കായി ഹർദിക് പാണ്ഡ്യ 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. 2024 ഐപിഎല്ലിൽ മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് പാണ്ഡ്യ. പാണ്ഡ്യയുടെ ഒരു വെടിക്കെട്ട് തിരിച്ചുവരവാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. എന്തായാലും ലോകകപ്പിൽ ഒരു ഉജ്ജ്വല തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത് ജൂൺ 9ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം നടക്കുന്നത്. അയർലൻഡിനെതിരെ വലിയൊരു വിജയം സ്വന്തമാക്കി ആത്മവിശ്വാസത്തോടെ പാക്കിസ്ഥാനെതിരെ ഇറങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Scroll to Top