ടെസ്റ്റ്‌ ക്രിക്കറ്റിനുള്ള പിച്ച് പോലെ തോന്നി. രണ്ടാം ഇന്നിങ്സിൽ പോലും പിച്ച് മെരുങ്ങിയില്ല – രോഹിത് ശർമ

382148

അയർലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ 8 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബോളിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് അയർലൻഡിനെ കേവലം 96 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ ബോളിങ്‌ നിരയിൽ 3 വിക്കറ്റുകളുമായി ഹർദിക് പാണ്ട്യയായിരുന്നു തിളങ്ങിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി നായകൻ രോഹിത് ശർമ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ബോളിംഗ് പിച്ചിൽ വളരെ കരുതലോടെയാണ് രോഹിത് മുന്നോട്ട് പോയത്. മത്സരത്തിൽ 37 പന്തുകളിൽ 52 റൺസ് നേടാൻ രോഹിത്തിന് സാധിച്ചിരുന്നു. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 8 വിക്കറ്റുകളുടെ അനായാസം വിജയം സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലെ സാഹചര്യത്തെ പറ്റി രോഹിത് ശർമ പിന്നീട് സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ പിച്ച് ദുർഘടമായി മാറിയത് ആശങ്കയുണ്ടാക്കി എന്ന് രോഹിത് ശർമ പറയുകയുണ്ടായി. ” ടോസ് സമയത്ത് തന്നെ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്താണ് പിച്ചിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി ഞങ്ങൾക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. കേവലം 5 മാസങ്ങൾ മുൻപ് നിർമ്മിച്ച പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. പിച്ച് പൂർണമായും ബോളിങ്ങിന് അനുകൂലമായിരുന്നു. ഞങ്ങൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്തപ്പോൾ പോലും പിച്ച് സെറ്റിൽ ആയിട്ടുണ്ടായിരുന്നില്ല. ബോളർമാർക്ക് ആവശ്യത്തിലധികം സഹായം പിച്ചിൽ നിന്ന് ലഭിച്ചു. കൃത്യമായി ലെങ്തിൽ തന്നെ പന്തെറിയാനാണ് ബോളർമാർ ശ്രമിച്ചത്. “- രോഹിത് പറഞ്ഞു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

“ഞങ്ങളുടെ ബോളർമാരൊക്കെയും ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ്. അർഷദീപ് സിംഗ് മാത്രമാണ് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാത്തത്. എന്നിരുന്നാലും തുടക്കത്തിൽ അർഷദീപ് നേടിയ 2 വിക്കറ്റുകൾ ഞങ്ങൾക്ക് താളം നൽകി. ഇത്തരം പിച്ചുകളിൽ 4 സ്പിന്നർമാരെ കളിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ടീം തെരഞ്ഞെടുക്കുന്ന സമയത്ത് കൃത്യമായി ബാലൻസ് ഉണ്ടാക്കാനാണ് ഞങ്ങൾ സ്പിന്നർമാരെ ഉൾപ്പെടുത്തുന്നത്. ഇത്തരത്തിൽ സാഹചര്യങ്ങൾ സീമർമാർക്ക് അനുകൂലമാണെങ്കിൽ ഞങ്ങൾ അത്തരത്തിൽ മുൻപോട്ടു പോകും.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

“എന്നിരുന്നാലും ടൂർണമെന്റിന്റെ അവസാന ഭാഗത്ത് സ്പിന്നർമാർ ഒരു നിർണായക ഘടകമാകും എന്നാണ് ഞാൻ കരുതുന്നത്. ഇന്ന് പേസർമാർക്ക് അനുകൂലമായ പിച്ചായിരുന്നതിനാലാണ് 4 പേസ് ബോളർമാരെ കളിപ്പിച്ചത്. എന്നിരുന്നാലും 2 സ്പിൻ ഓൾറൗണ്ടർമാരെയും ഞങ്ങൾ ടീമിൽ ഉൾപ്പെടുത്തി. അടുത്ത മത്സരത്തിലും ഈ പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്കറിയില്ല.”

“എങ്ങനെയാണോ ആ സമയത്ത് പിച്ചിന്റെ സാഹചര്യം, അതനുസരിച്ച് ഞങ്ങൾ മുൻപോട്ടു പോകും. ഇത്തരം മത്സരങ്ങളിൽ ഒരു ടീമിലുള്ള 11 താരങ്ങളും കൃത്യമായി സംഭാവനകൾ നൽകേണ്ടതുണ്ട്. എന്തായാലും മൈതാനത്ത് കുറച്ചധികം സമയം ചിലവഴിക്കാൻ സാധിച്ചതിലും, സാഹചര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്.”- രോഹിത് പറഞ്ഞുവെക്കുന്നു.

Scroll to Top