“ഞാൻ ധോണിയെ ബഹുമാനിക്കുന്നു.. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴുമ്പോൾ ആഘോഷിക്കില്ല” – ഹർഷൽ പട്ടേൽ..

msd

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 28 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിൽ 20 ഓവറുകളിൽ 167 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിൽ പഞ്ചാബിനെ പൂർണമായും തകർത്തെറിയാൻ ചെന്നൈയുടെ ബോളിംഗ് നിരയ്ക്ക് സാധിച്ചു.

രവീന്ദ്ര ജഡേജ അടക്കമുള്ളവർ ബോളിങ്ങിലും മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ നിർണായകമായ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ ചെന്നൈ ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയത് മഹേന്ദ്ര സിംഗ് ധോണിയുടെ പുറത്താകലായിരുന്നു.

മത്സരത്തിൽ വലിയ പ്രതീക്ഷയായിരുന്ന ധോണി, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താവുകയുണ്ടായി. ധരംശാലയിൽ ഒത്തുകൂടിയ ആരാധകരെ പൂർണമായും നിരാശനരാക്കിയാണ് ധോണി മടങ്ങിയത്. ഹർഷൽ പട്ടേലിന്റെ ഒരു സ്ലോ ബോളിൽ വലിയ ഷോട്ടിന് ശ്രമിക്കുകയായിരുന്നു ധോണി.

പക്ഷേ കൃത്യമായി ബോളുമായി കണക്ട് ചെയ്യാൻ ധോണിക്ക് സാധിച്ചില്ല നിർണായകമായ സമയത്താണ് പഞ്ചാബിന് ധോണിയുടെ വലിയ വിക്കറ്റ് ലഭിച്ചത്. പക്ഷേ അതിന്റെ ആഘോഷങ്ങളൊന്നും തന്നെ ഹർഷൽ പട്ടേൽ പ്രകടിപ്പിച്ചിരുന്നില്ല വളരെ ശാന്തനായാണ് ധോണിയുടെ വിക്കറ്റ് ലഭിച്ചതിന് ശേഷം ഹർഷൽ പെരുമാറിയത്. ഇതിനെപറ്റി മത്സരത്തിന് ശേഷം ഹർഷൽ പറയുകയുണ്ടായി.

താൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വലിയ രീതിയിലുള്ള ബഹുമാനം നൽകുന്നതിനാലാണ് അദ്ദേഹത്തിന്റെ വിക്കറ്റ് ആഘോഷിക്കാതിരുന്നത് എന്നാണ് പട്ടേൽ പറഞ്ഞത്. “ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. അതിനാൽ തന്നെ അദ്ദേഹം പുറത്താവുമ്പോൾ ഞാൻ ഒരിക്കലും ആഘോഷിക്കില്ല. പകൽ മത്സരങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യം പിച്ച് കൂടുതൽ ബോളിംഗിന് അനുകൂലമായിരിക്കും എന്നതാണ്. അതുകൊണ്ടു തന്നെ ബോൾ നന്നായി റിവേഴ്സ് സിംഗ് ചെയ്യും.”

Read Also -  "ഹെഡും അഭിഷേകും പിച്ച് മാറ്റിയിട്ടുണ്ടാവും"- രസകരമായ മറുപടിയുമായി കമ്മിൻസ്..

“എന്റെ ആദ്യ ഓവറിൽ തന്നെ പന്ത് ഇവിടെ റിവേഴ്സ് ചെയ്യുന്നുണ്ടായിരുന്നു. നമ്മൾ കൂടുതൽ പന്തറിയുമ്പോൾ കൂടുതൽ മെച്ചപ്പെടാനും സാധിക്കും. പല ബാറ്റർമാർക്കും അത്തരം സാഹചര്യത്തിൽ ബോളുകൾ കൃത്യമായി പിക്ക് ചെയ്യാൻ പറ്റില്ല. ഞങ്ങൾ ഈ പരിഗണന വെച്ച് തന്നെയാണ് നെറ്റിൽ പരിശീലനം തുടങ്ങുന്നതും. മത്സരത്തിലും ഇതേ ഫോർമുല ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് ലഭിച്ചു.”- ഹർഷൽ പറഞ്ഞു.

മത്സരത്തിൽ ഹർഷൽ പട്ടേൽ കേവലം 24 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. എല്ലാത്തരത്തിലും മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്താൻ പഞ്ചാബിന് സാധിക്കുമായിരുന്നു. എന്നാൽ അത്യുഗ്രൻ ബോളിംഗ് പ്രകടനവുമായി ചെന്നൈയുടെ യുവതാരങ്ങൾ വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ചെന്നൈക്കായി ജഡേജ 3 വിക്കറ്റുകൾ സ്വന്തമാക്കി. സിമർജിത്ത് സിംഗും ദേശ്പാണ്ടയും 2 വിക്കറ്റുകൾ വീഴ്ത്തി പൂർണ്ണമായും പഞ്ചാബിനെ എറിഞ്ഞിടുകയായിരുന്നു.

Scroll to Top