കൂറ്റൻ വിജയം നേടി ഓസ്ട്രേലിയ സൂപ്പർ 8ൽ. നമീബിയയെ തകർത്തത് 9 വിക്കറ്റുകൾക്ക്.

20240612 082155

നമീബിയക്കെതിരായ മത്സരത്തിൽ ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 14 ഓവറുകളോളം ബാക്കി നിൽക്കവെയായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ വിജയത്തോടെ ഓസ്ട്രേലിയ സൂപ്പർ 8ലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

സൂപ്പർ 8ൽ എത്തുന്ന രണ്ടാമത്തെ ടീമാണ് ഓസ്ട്രേലിയ. മുൻപ് ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ എത്തുന്ന ആദ്യ ടീമായി മാറിയിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് ആദം സാമ്പയാണ്. ശേഷം ട്രാവിസ് ഹെഡ് ബാറ്റിങ്ങിലും തിളങ്ങിയതോടെ ഓസ്ട്രേലിയ അനായാസ വിജയം കയ്യടക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഓസ്ട്രേലിയക്കായി തങ്ങളുടെ ബോളർമാർ കാഴ്ചവച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ നമിബിയയെ പിടിച്ചു കെട്ടാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയൻ നിരയിലെ എല്ലാ ബോളർമാരും വിക്കറ്റ് കണ്ടെത്തിയപ്പോൾ നമീബിയ പതറി.

നമീബിയൻ നിരയിൽ ക്യാപ്റ്റൻ ഏറാസ്മസ് മാത്രമാണ് അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. 43 പന്തുകൾ നേരിട്ട ഏറാസ്മസ് 36 റൺസ് നേടുകയുണ്ടായി. മറ്റു ബാറ്റർമാർ എല്ലാം പൂർണ്ണമായും പരാജയപ്പെട്ടപ്പോൾ നമീബിയയുടെ ഇന്നിംഗ്സ് കേവലം 72 റൺസിൽ അവസാനിക്കുകയായിരുന്നു.

Read Also -  നെറ്റ്സിലും കോഹ്ലി ദുരന്തം. 15 പന്തുകൾക്കിടെ കോഹ്ലിയുടെ വിക്കറ്റ് 4 തവണ നേടി ബുംറ

മറുവശത്ത് ഓസ്ട്രേലിയക്കായി ഏറ്റവും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് സ്പിന്നർ സാമ്പയാണ്. നാലോവറുകളിൽ 12 റൺസ് മാത്രം വിട്ടു നൽകിയ സാമ്പ 4 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഒപ്പം ഹേസൽവുഡും സ്റ്റോയിനിസും 2 വിക്കറ്റുകൾ വീതം നേടിയപ്പോൾ ഓസ്ട്രേലിയ മത്സരത്തിൽ മുൻതൂക്കം പുലർത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ 73 റൺസ് എന്ന ചെറിയ വിജയലക്ഷ്യം ഏറ്റവും വേഗത്തിൽ മറികടക്കാനാണ് ഓസ്ട്രേലിയ ശ്രമിച്ചത്. ഇതിനായി ഒരു വെടിക്കെട്ട് തുടക്കമാണ് ഡേവിഡ് വാർണർ നൽകിയത്. 8 പന്തുകൾ നേരിട്ട വാർണർ മത്സരത്തിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 20 റൺസ് നേടി.

വാർണർ പുറത്തായ ശേഷം ട്രാവിസ് ഹെഡും നായകൻ മിച്ചൽ മാർഷും അടിച്ചു തകർക്കുകയായിരുന്നു. പവർപ്ലേയ്ക്ക് മുൻപ് മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ആക്രമണം അഴിച്ചുവിട്ടത്. ഹെഡ് മത്സരത്തിൽ 17 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 34 റൺസ് നേടുകയുണ്ടായി.

ക്യാപ്റ്റൻ മാർഷ് 9 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 18 റൺസാണ് നേടിയത്. ഇങ്ങനെ മത്സരത്തിൽ ഓസ്ട്രേലിയ 9 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. 14 ഓവറുകൾ ബാക്കി നിൽക്കവെയാണ് ഓസ്ട്രേലിയയുടെ ഈ തകർപ്പൻ വിജയം.

Scroll to Top