കഴിഞ്ഞ 2 വർഷം പഠിച്ചതാണ് സഞ്ജു ഇപ്പോൾ പുറത്തെടുക്കുന്നത്. അവിസ്മരണീയ താരമെന്ന് ബോണ്ട്‌.

f48b3a6b 5ba2 4956 9e10 6532912e00b1

ഇതുവരെ ഈ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. 2024 സീസണിൽ 10 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ റോയൽസ് 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ വമ്പൻ പ്രകടനങ്ങൾ തന്നെയാണ് രാജസ്ഥാൻ കാഴ്ച വെച്ചിട്ടുള്ളത്.

ഇപ്പോൾ മികച്ച പ്രകടനത്തിന്റെ പേരിൽ സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് ഏത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ബോളിങ് കോച്ച് ഷൈൻ ബോണ്ട്. സഞ്ജു രാജസ്ഥാനെ നയിക്കുന്ന രീതിയെ പ്രശംസിച്ചു കൊണ്ടാണ് ബോണ്ട് രംഗത്ത് വന്നത്.

രാജസ്ഥാന്റെ ഈ സീസണിലെ പ്രകടനത്തിൽ താൻ അങ്ങേയറ്റം സന്തോഷവാനാണ് എന്ന് ബോണ്ട് പറയുകയുണ്ടായി. ഒപ്പം സഞ്ജു സാംസണിനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ടാണ് ബോണ്ട് സംസാരിച്ചത്. സഞ്ജു വളരെയധികം തമാശ നിറഞ്ഞ ഒരു താരമാണ് എന്ന് ബോണ്ട് പറയുന്നു. കഴിഞ്ഞ കുറച്ചു വർഷമായി താൻ പഠിച്ച കാര്യങ്ങൾ നന്നായി തന്നെ വിനിയോഗിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട് എന്നാണ് ബോണ്ട് കരുതുന്നത്.

കൃത്യമായി തന്നെ സമയവും എനർജിയും നിയന്ത്രിക്കാനും അതിനനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കാനും സഞ്ജുവിന് സാധിക്കുന്നു എന്ന് ബോണ്ട് കരുതുന്നു. സഞ്ജുവിനെ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിൽ താൻ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്നും ബോണ്ട് കൂട്ടിച്ചേർക്കുകയുണ്ടായി.

Read Also -  ധോണിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു. ഏറ്റവും വേഗതയിൽ ഐപിഎല്ലിൽ 200 സിക്സറുകൾ.

“ഈ ടീമിലേക്ക് ആദ്യമായി വന്നതിനാൽ തന്നെ ഞാൻ വളരെ സന്തോഷവാനാണ്. ഒരുപാട് ഇമ്പ്രസീവ് ആയ താരങ്ങൾ ടീമിലുണ്ട്. ഇതുവരെ അവിശ്വസനീയമായ പ്രകടനങ്ങളാണ് ടീം കാഴ്ച വെച്ചിട്ടുള്ളത്. സഞ്ജു സാംസൺ ഒരു തമാശ നിറഞ്ഞ വ്യക്തിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമയം എങ്ങനെ നിയന്ത്രിക്കാമെന്നും, എനർജി എങ്ങനെ നന്നായി ഉപയോഗിക്കാമെന്നും സഞ്ജു സാംസൺ പഠിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ഐപിഎൽ എപ്പോഴും എനർജി വേണ്ട ഒരു മത്സരമാണ്. പ്രത്യേകിച്ച് അവസാന സമയങ്ങളിൽ. ഇത്തരത്തിൽ സഞ്ജുവിന്റെ നായകത്വം കാണാൻ തന്നെ ആവേശമാണ്. വളരെ മനോഹരമായ രീതിയിൽ ഈ സീസണിൽ കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അവനെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്.”- ബോണ്ട്‌ പറയുന്നു.

ടീമിന്റെ 2024 ഐപിഎല്ലിലെ പ്രകടനത്തെപ്പറ്റിയും ബോണ്ട് സംസാരിക്കുകയുണ്ടായി. “ഞങ്ങൾ ഈ സീസണിൽ കേവലം 2 മത്സരങ്ങളിൽ മാത്രമാണ് പരാജയം നേരിട്ടത്. അതിനാൽ തന്നെ മറ്റു ടീമുകൾക്ക് പരാജയപ്പെടുത്താൻ പ്രയാസമുള്ള ഒരു ടീമാണ് ഞങ്ങളുടേത് എന്ന് എനിക്ക് നന്നായി അറിയാം. ടീമിന്റെ പ്രകടനത്തിന്റെ മുഴുവൻ ക്രെഡിറ്റും കളിക്കാർക്ക് തന്നെയാണ് ഞാൻ നൽകുന്നത്. ഈ ടൂർണ്ണമെന്റിലുടനീളം മനോഹരമായി കളിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.”- ബോണ്ട് പറഞ്ഞു വെക്കുന്നു.

Scroll to Top