ഓസീസ് വനിതകളെ ഭസ്മമാക്കി സ്മൃതി മന്ദനയും ഷഫാലിയും 🔥 ആദ്യ ദിനം ഇന്ത്യ തന്നെ മുന്നിൽ.

GB3adMobcAAuMT scaled

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ശക്തമായ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ വനിതകൾ. മത്സരത്തിന്റെ ആദ്യ ദിവസം പൂർണമായ ആധിപത്യം സ്വന്തമാക്കി ഓസ്ട്രേലിയയെ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇന്ത്യയുടെ പെൺപുലികൾ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ പൂർണമായും പിഴുതെറിയാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു.

പൂജാ വസ്ത്രക്കറും സ്നേഹ് റാണയും മികവ് പുലർത്തിയപ്പോൾ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് കേവലം 219 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 19 ഓവറുകൾ പിന്നിടുമ്പോൾ 98ന് 1 എന്ന ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ കേവലം 121 റൺസിന് മാത്രം പിന്നിലാണ് ഇന്ത്യ ഇപ്പോൾ.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ തെല്ലും മടിക്കാത്ത ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ഓപ്പൺ ലിച്ച്ഫീൽഡിനെയും(0) എലിസ പെറിയെയും(4) ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം മൂണിയും(40) മഗ്രാത്തുമായിരുന്നു(50) ഓസ്ട്രേലിയക്കായി ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 80 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഓസ്ട്രേലിയ ശക്തമായ നിലയിലായി. പക്ഷേ ഒരു തട്ടുപൊളിപ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ ബോളർമാർ നടത്തിയത്. സ്നേഹ് റാണയും പൂജ വസ്ത്രക്കറും തീയായി മാറിയപ്പോൾ ഓസ്ട്രേലിയക്ക് വീണ്ടും പ്രതിസന്ധികൾ ഉണ്ടായി.

Read Also -  ലോകകപ്പിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ? സാധ്യത ടീം ഇങ്ങനെ.

നായക ഹീലി 38 റൺസുമായി മധ്യ നിരയിൽ പിടിച്ചുനിന്നെങ്കിലും മറ്റു ബാറ്റർമാർ പൂർണമായും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് മന്ദഗതിയിലായി മാറി. കേവലം 219 റൺസിന് ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. ഇന്ത്യക്കായി പൂജ വസ്ത്രക്കാർ മത്സരത്തിൽ 53 മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കി.

സ്നേഹ് റാണ 3 വിക്കറ്റുകൾ നേടി മികച്ച പിന്തുണയാണ് വസ്ത്രക്കാറിന് നൽകിയത്. ദീപ്തി ശർമ മത്സരത്തിൽ 2 വിക്കറ്റുകൾ നേടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം തന്നെയായിരുന്നു ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ ഓസ്ട്രേലിയയെ പൂർണമായും പ്രതിസന്ധിയിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

ഷഫാലി വർമയും സ്മൃതി മന്ദനയും ആദ്യ വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ ആധിപത്യം നേടിയെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ദിവസത്തെ കളി അവസാനിക്കാൻ കേവലം നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇന്ത്യയ്ക്ക് ഷഫാലീ വർമയെ നഷ്ടമായി. ഇന്നിംഗ്സിൽ 59 പന്തുകൾ നേരിട്ട ഷഫാലീ വർമ 40 റൺസാണ് നേടിയത്.

49 പന്തുകളിൽ നിന്ന് 43 റൺസ് നേടിയ സ്മൃതി മന്ദന ക്രീസിൽ തുടരുന്നു. സ്നേഹ് റാണയാണ് സ്മൃതിക്ക് കൂട്ടായി ക്രീസിലുള്ളത്. എന്തായാലും 9 വിക്കറ്റുകൾ ശേഷിക്കെ ഒരു ശക്തമായ സ്കോർ ആദ്യ ഇന്നിങ്സിൽ കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Scroll to Top