ഓയിന്‍ മോര്‍ഗന്‍ വിരമിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി ജോസ് ബട്ട്ലറെ തിരഞ്ഞെടുത്തു. 2015 മുതല്‍ ഓയിന്‍ മോര്‍ഗന്‍ നയിച്ച ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. 31 കാരനായ ജോസ് ബട്ട്ലര്‍ 2011 ല്‍ അരങ്ങേറിയതിനു ശേഷം 151 ഏകദിനങ്ങളും 88 ടി20യുമാണ് കളിച്ചത്. ബാറ്റിംഗ് ഫോമും ഫിറ്റ്നെസ് പ്രശ്നം കാരണം കൊണ്ടാണ് ഓയിന്‍ മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
”ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ഒരു ദശാബ്ദത്തില്‍ ഏറെയായി ജോസ് ഉണ്ട്. അദ്ദേഹം ടീമിന്‍റെ ആക്രമണോത്സുക ക്രിക്കറ്റില്‍ ടീമിന്‍റെ പ്രധാന താരമായിരുന്നു. അദ്ദേഹത്തിനു ലഭിച്ച ഈ ഉത്തരവാദിത്വം അദ്ദേഹത്തിന്‍റെ മത്സരത്തെ ഉയര്‍ന്ന ലെവലില്‍ എത്തിക്കാനും, ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് തന്‍റെ വിശ്വാസം ” ജോസ് ബട്ട്ലറിനു ആശംസയര്‍പ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജിങ്ങ് ഡയറക്ടര്‍ റോബ് കീ പറഞ്ഞു.
ഇയാന്‍ മോര്‍ഗന്‍ വരുത്തിയ വിടവ് നികത്തുക എന്ന വമ്പിച്ച ഉത്തരവാദിത്വമാണ് ജോസ് ബട്ട്ലറിനു കിട്ടിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന്‍റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍, 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടമര്‍പ്പിച്ചിരുന്നു.
നേരത്തെയും ഇംഗ്ലണ്ട് ക്യാപ്റ്റനാവാന്‍ ജോസ് ബട്ട്ലറിനു അവസരം ലഭിച്ചു. 14 മത്സരങ്ങളില്‍ നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 9 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.