“എല്ലാ അപമാനവും ഏറ്റുവാങ്ങിയിട്ടും അവനൊരു സിംഹത്തെപോലെ തിരിച്ചുവന്നു”- ഹാർദിക് പാണ്ഡ്യയെ പറ്റി കൈഫ്‌.

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് ഹർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന പാണ്ഡ്യ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മുംബൈ ടീമിലേക്ക് ചേക്കേറിയുന്നു. ഇതിനുശേഷം മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ നായകനാക്കുകയുണ്ടായി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് എല്ലാ മൈതാനങ്ങളിൽ നിന്നും ഉണ്ടായത്. ഹർദിക് മൈതാനത്തെത്തുന്ന സമയത്ത് ഗാലറിയിൽ ഇരിക്കുന്ന ആരാധകർ കൂകിവിളികളോടെയായിരുന്നു സ്വീകരിച്ചത്. ഇതിനെയൊക്കെയും കൃത്യമായ രീതിയിൽ നേരിട്ടാണ് ഹർദിക് പാണ്ഡ്യ പ്രശംസകൾ ഏറ്റുവാങ്ങുന്നത്. ഇക്കാര്യത്തിൽ ഹർദിക് പാണ്ഡ്യയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ ഹർദിക് പാണ്ഡ്യ അനുഭവിച്ചിട്ടുണ്ട് എന്ന് കൈഫ് പറയുന്നു. പല സാഹചര്യങ്ങളിലും ഹർദിക് അപമാനിതനായതായി കൈഫ് കൂട്ടിച്ചേർത്തു. ഇത്തരം വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ഹർദിക് പാണ്ഡ്യ ഒരിക്കലും തളർന്നില്ല എന്ന് കൈഫ് കൂട്ടിച്ചേർക്കുന്നു. ഇത്തരമൊരു തിരിച്ചുവരവ് നടത്തിയ ഹർദിക് പാണ്ഡ്യയെ പ്രശംസിക്കേണ്ടതാണ് എന്ന് കൈഫ് പറഞ്ഞു വയ്ക്കുകയുണ്ടായി. സമീപകാലത്ത് ഇന്ത്യൻ നിരയിൽ ഹർദിക് നടത്തിയ മികച്ച പോരാട്ടങ്ങളെ പ്രശംസിച്ചായിരുന്നു മുഹമ്മദ് കൈഫ്‌ സംസാരിച്ചത്.

ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലും ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫിയിലെ സെമിഫൈനൽ മത്സരത്തിലും ബാറ്റിങ്ങിലും ബോളിങ്ങിലും മികവാർന്ന പ്രകടനങ്ങൾ ഹർദിക് പാണ്ഡ്യ കാഴ്ച വച്ചിരുന്നു. ഇത്തരം പ്രകടനങ്ങളിലൂടെ ഒരു സിംഹത്തെ പോലെയാണ് ഹർദിക് പാണ്ഡ്യ തിരിച്ചുവരവ് നടത്തിയത് എന്ന് മുഹമ്മദ് കൈഫ് പറയുകയുണ്ടായി. ഇത്രയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ ഹർദിക് പാണ്ഡ്യയുടെ ജീവിതം ഒരു ബയോ പിക്കാക്കി മാറ്റണം എന്നാണ് കൈഫ് കൂട്ടിച്ചേർത്തത്.

“നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ഒരിക്കലും അപമാനിക്കുന്നത് ശരിയല്ല. പാണ്ഡ്യ അത്തരത്തിൽ മാനസികമായ പീഡനങ്ങൾ അനുഭവിച്ചിരുന്നു. ഇന്ത്യക്കായി 2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഒരു നിർണായക ഓവർ എറിഞ്ഞിരുന്നു. ശേഷം ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ഇതൊക്കെയും ഹർദിക്കിന്റെ വിജയം തന്നെയാണ്. ഒരു സിംഹത്തെ പോലെയാണ് അവൻ തിരികെ വന്നത്. 2025 ഐപിഎല്ലില്ലും ഹർദ്ദിക്കിനെ സൂക്ഷിക്കണം. മുംബൈ ഇന്ത്യൻസിനെ പ്ലേയോഫിൽ എത്തിക്കാൻ അവന് സാധിക്കും. ആരാധകർ അവനെ പിന്തുണയ്ക്കും.”- കൈഫ് പറഞ്ഞു.

Previous articleപാണ്ഡ്യയും ബുമ്രയുമില്ല, ചെന്നൈയ്‌ക്കെതിരെ മുംബൈ പ്രതിസന്ധിയിൽ. പുതിയ നായകൻ.