“ഇന്ത്യൻ ടീം സെലക്ഷനിൽ ഫേവറൈറ്റിസം. ഗില്ലിന് പകരം ഋതുരാജ് വേണമായിരുന്നു.” മുൻ താരം പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം ഒരുപാട് ചർച്ചകളാണ് ഉടുത്തിരിഞ്ഞിരിക്കുന്നത്. അർഹരായ പലരെയും ഇന്ത്യ തങ്ങളുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലയെന്നും അർഹിയ്ക്കാത്ത പലരും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട് എന്നുമാണ് മുൻ താരങ്ങൾ ഇതുവരെയും പറഞ്ഞിട്ടുള്ളത്.

ഇതേ അഭിപ്രായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. ഇന്ത്യയുടെ സ്‌ക്വാഡ് സെലക്ഷനിൽ പൂർണ്ണമായും ഫേവറേറ്റിസമാണ് നടക്കുന്നത് എന്നാണ് ശ്രീകാന്ത് പറഞ്ഞിരിക്കുന്നത്. ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനം പുറത്തെടുത്ത ഗില്ലിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് ശ്രീകാന്ത് രംഗത്ത് എത്തിയിരിക്കുന്നത്.

പൂർണ്ണമായും ഫോമിലല്ലാത്ത ഗില്ലിനെ എന്തിനാണ് ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയത് എന്ന് ശ്രീകാന്ത് ചോദിക്കുന്നു. മാത്രമല്ല ചെന്നൈ നായകൻ ഋതുരാജ് ടീമിൽ സ്ഥാനമർഹിക്കുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേർക്കുകയുണ്ടായി. സമീപകാലത്ത് ചെന്നൈക്കായി ഋതുരാജ് നടത്തിയ പ്രകടനങ്ങളെ പറ്റി സംസാരിച്ചുകൊണ്ടാണ് ശ്രീകാന്ത് സംസാരിച്ചത്. ഒരു വശത്ത് ഗില്ലിന് എല്ലാ ഫോർമാറ്റിലും പരാജയപ്പെട്ടാലും ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകുന്നു എന്നും ശ്രീകാന്ത് കൂട്ടിച്ചേർക്കുകയുണ്ടായി. ഇത്തരത്തിൽ പൂർണ്ണമായും ഫേവറൈറ്റിസം നിറഞ്ഞ ടീമായി ഇന്ത്യ മാറുകയാണ് എന്ന ആശങ്കയും ശ്രീകാന്ത് പങ്കുവെച്ചു.

“ശുഭമാൻ ഗിൽ പൂർണ്ണമായും ഫോം ഔട്ടിലാണ്. എന്നിട്ടും എന്തിനാണ് ഇന്ത്യ അവനെ ടീമിലേക്ക് തിരഞ്ഞെടുത്തത്. മാത്രമല്ല ഋതുരാജ് ഇന്ത്യയുടെ ടീമിൽ സ്ഥാനം അർഹിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതുവരെ 17 ഇന്നിങ്സുകളിൽ 500 റൺസിലധികം റൺസ് സ്വന്തമാക്കാൻ ഋതുരാജിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഓസ്ട്രേലിയക്കെതിരെ ഒരു സെഞ്ച്വറിയും ഋതുരാജ് നേടുകയുണ്ടായി.

എല്ലായിപ്പോഴും ശുഭ്മാൻ സെലക്ടർമാരുടെ ഇഷ്ടതാരമാണ്. പല മത്സരങ്ങളിൽ പരാജയമറിഞ്ഞാലും അവന് വീണ്ടും അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും അവൻ പരാജയപ്പെട്ടാലും ടീമിൽ അവന് സ്ഥാനം ലഭിക്കും. ഇത് കാണിക്കുന്നത് ഇന്ത്യൻ ടീമിന്റെ സെലക്ഷനിലുള്ള ഫേവറേറ്റിസമാണ്. ടീം സെലക്ഷൻ പൂർണമായും ഇത്തരത്തിൽ തന്നെയാണ്.”- ശ്രീകാന്ത് പറഞ്ഞു.

ഇതുവരെ ഈ ഐപിഎല്ലിൽ ചെന്നൈക്കായി വമ്പൻ പ്രകടനം തന്നെയാണ് ഋതുരാജ് കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ മറികടന്ന് ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്താനും ഋതുവിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ഗുജറാത്ത് നായകൻ എല്ലായിപ്പോഴും ബാറ്റിംഗിൽ പതറുന്നതാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ ഓറഞ്ച് ക്യാപ്പ് വിജയിയായ ഗില്‍ ഇത്തവണ ആദ്യ 10 സ്ഥാനങ്ങളിൽ പോലും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലും ഗില്ലിനെ ഇന്ത്യ പരിഗണിച്ചത് പലരിലും വലിയ സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

Previous articleഞാൻ സഞ്ജു ഫാനാണ്. അവന് ലോകകപ്പിൽ അവസരം കിട്ടിയതിൽ സന്തോഷം – ഡിവില്ലിയേഴ്സ് പറയുന്നു.
Next article“എനിക്ക് ഇതൊന്നും പ്രശ്നമല്ല.. ഞാൻ മുമ്പും നായകനല്ലാതെ കളിച്ചിട്ടുണ്ട്”- മുംബൈ ടീമിനെപ്പറ്റി പ്രതികരിച്ച് രോഹിത്.