ഇന്ത്യയുടെ പേടിസ്വപ്നം ടൂര്‍ണമെന്‍റിനില്ല ; ഷഹീന്‍ അഫ്രീദി പരിക്കേറ്റ് പുറത്ത്.

ഏഷ്യാ കപ്പ് ആരംഭിക്കാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കേ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി പരിക്കേറ്റ് പുറത്ത്. 27ാം തീയതി യു.ഏ.ഈ യില്‍ വച്ചാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. മുട്ടിലെ ലിഗമെന്‍റ് പരിക്കിനെ തുടര്‍ന്നാണ് താരത്തിനു ടൂര്‍ണമെന്‍റ് നഷ്ടമാവുന്നത്. ഇതോടെ ക്ലാസിക്ക് പോരാട്ടമായ ഇന്ത്യ – പാക്ക് പോരാട്ടത്തിനു ഏറ്റവും മികച്ച രണ്ട് പേസര്‍മാരുടെ അഭാവം ഉണ്ടാവും. നേരത്തെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയും പരിക്ക് കാരണം പുറത്തായിരുന്നു. ആഗസ്റ്റ് 28 നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്ക് പോരാട്ടം.

ഏറ്റവും പുതിയ സ്കാനുകൾക്കും റിപ്പോർട്ടുകൾക്കും ശേഷം പിസിബി മെഡിക്കൽ അഡൈ്വസറി കമ്മിറ്റിയും ഷഹീൻ ഷാ അഫ്രീദിക്ക് 4-6 ആഴ്ച വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.” ടി20 ഏഷ്യാ കപ്പിൽ നിന്നും ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ നിന്നും ഷഹീൻ പുറത്തായി, എന്നാൽ ഒക്ടോബറിൽ ന്യൂസിലൻഡ് ടി20 പരമ്പരയില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” പിസിബി ഔദ്യോഗിക മാധ്യമക്കുറിപ്പിൽ പറഞ്ഞു.

300240126 456205699853480 3437702442795972333 n

കഴിഞ്ഞ തവണ നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍, ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ ചുക്കാന്‍ പിടിച്ചത് ഷഹീന്‍ അഫ്രീദിയായിരുന്നു. അന്ന് ന്യൂബോളില്‍ രോഹിത് ശര്‍മ്മയേയും കെല്‍ രാഹുലിനെയും വീഴ്ത്തിയ താരം അവസാനം വീരാട് കോഹ്ലിയേയും പുറത്താക്കിയിരുന്നു. ഷഹീന്റെ അഭാവത്തിലും പാക് പേസ് നിര ശക്തമാണെന്ന് പാക്ക് നായകന്‍ ബാബര്‍ അസം പറഞ്ഞിരുന്നു. ”ഞങ്ങളുടെ പേസ് ബൗളര്‍മാരുടെ കഴിവ് മികച്ചതാണ്. അവര്‍ക്ക് തങ്ങളുടെ മികവ് കാട്ടാനുള്ള അവസരമാണ് വരുന്നത്. ഞങ്ങള്‍ കളത്തിലിറക്കുന്ന 11 പേരും ട്രെംപ് കാര്‍ഡുകളാണ് ” ബാബര്‍ പറഞ്ഞു

Pakistan Squad for Asia Cup 2022: Babar Azam (captain), Shadab Khan (vice-captain), Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Naseem Shah, Shahnawaz Dahani and Usman Qadir.

Previous articleഒറ്റകയ്യില്‍ ഡൈവ് ക്യാച്ചുമായി സഞ്ചു സാംസണ്‍. വിക്കറ്റിനു പിന്നില്‍ മായാജാലം തുടര്‍ന്ന് മലയാളി താരം
Next articleഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഫിനിഷറായി സഞ്ചു സാംസണ്‍