ഇന്ത്യയുടെ അടുത്ത കോച്ചിനെ കണ്ടെത്തുന്നതിന് ധോണിയെ ഏൽപ്പിച്ച് ബിസിസിഐ. റിപ്പോർട്ട്‌.

ms dhoni and csk team coach stephen fleming at a training session pti 210214298

ഇത്തവണത്തെ ട്വന്റി20 ലോകകപ്പോടുകൂടി ഇന്ത്യയുടെ ഹെഡ്കോച്ച് ആയ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ തയ്യാറാവുകയാണ്. പകരം ഇന്ത്യയുടെ പ്രധാന പരിശീലകനായി മറ്റൊരു താരത്തെ അന്വേഷിക്കുകയാണ് ബിസിസിഐ. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകനായ സ്റ്റീഫൻ ഫ്ലമിങ്ങിനെ ഇന്ത്യയുടെ കോച്ചായി ഉയർത്തി കൊണ്ടുവരാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

ഇതിനായി ബിസിസിഐ ഇതിനോടകം തന്നെ ചെന്നൈ സൂപ്പർ കിംഗ്സിനേയും സ്റ്റീഫൻ ഫ്ലെമിങ്ങിനെയും സമീപിക്കുകയുണ്ടായി. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ തീരുമാനം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു. ഇപ്പോൾ തങ്ങളുടെ അവസാന വഴിയായി ബിസിസിഐ മഹേന്ദ്ര സിംഗ് ധോണിയെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലെമിങ്ങിനെ കാര്യങ്ങൾ ബോധിപ്പിക്കാനും അടുത്ത ഇന്ത്യൻ കോച്ച് ആയി ഉയർത്തിക്കൊണ്ടു വരാനും മഹേന്ദ്ര സിംഗ് ധോണി ഒരു മീഡിയേറ്റർ പോലെ പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഒരു ബിസിസിഐ വൃത്തമാണ് ഇതേ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. “ഇന്ത്യയുടെ അടുത്ത ഹെഡ് കോച്ചിനെ കണ്ടുപിടിക്കുന്നതിൽ പ്രധാന റോൾ വഹിക്കാൻ പോകുന്നത് മഹേന്ദ്രസിംഗ് ധോണിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും സ്റ്റീഫൻ ഫ്ലെമിങ്ങും തമ്മിലുള്ള കാര്യങ്ങൾ സംസാരിക്കാനും മറ്റും ധോണിയെ നിയോഗിക്കുകയാണ്. ഫ്ലെമിങ്ങിനെ പൂർണമായും ഇന്ത്യയുടെ കോച്ചായി ലഭിക്കാനാണ് ബിസിസിഐ ഇപ്പോൾ ശ്രമിക്കുന്നത്.”- ഒരു വൃത്തം അറിയിച്ചു. ട്വന്റി20 ലോകകപ്പിന് ശേഷം പൂർണ്ണമായും ഇന്ത്യയുടെ ഉത്തരവാദിത്വം ഫ്ലമിങ്ങിലേക്ക് നൽകാനാണ് നിലവിൽ ബിസിസിഐ ശ്രമിക്കുന്നത്.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

ഇങ്ങനെയെങ്കിൽ 2027 വരെ ആയിരിക്കും ഫ്ലമിങ്ങിന് ഇന്ത്യയോടൊപ്പം സഞ്ചരിക്കേണ്ടി വരിക. ബിസിസിഐ ഇതേ സംബന്ധിച്ച് ഇതിനോടകം തന്നെ ഫ്ലമിങ്ങിനോട് കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ശേഷം ബിസിസിഐ മറ്റു മാർഗ്ഗങ്ങളിലേക്ക് കടക്കുകയും ചെയ്തിരുന്നു.

മഹേള ജയവർഥന, ഗൗതം ഗംഭീർ, ജസ്റ്റിൻ ലാംഗർ എന്നിവരെയാണ് ബിസിസിഐ പിന്നീട് സമീപിച്ചത്. എന്നാൽ ഫ്ലെമിങാണ് ബിസിസിഐയുടെ ലിസ്റ്റിലുള്ള ആദ്യ ചോയിസ്. ഇവിടെയാണ് മഹേന്ദ്ര സിംഗ് ധോണിയെ പുതിയ റോളിലേക്ക് ബിസിസിഐ നിശ്ചയിച്ചത്. 2009 മുതൽ ചെന്നൈ സൂപ്പർ കിങ്സിനെ വളരെ മികച്ച രീതിയിൽ നയിക്കാൻ പരിശീലകനായ ഫ്ലെമിങ്ങിന് സാധിച്ചിട്ടുണ്ട്.

നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് മാത്രമല്ല, മറ്റു ചില ട്വന്റി20 ലീഗ് ടീമുകളുടെ പരിശീലകൻ കൂടിയാണ് ഫ്ലെമിങ്. എന്നാൽ ഇന്ത്യയുടെ പരിശീലകനായാൽ ഫ്ലെമിങ്ങിന് അടുത്ത വർഷങ്ങളിൽ ഈ ടീമുകളിൽ തന്റെ സേവനം നൽകാൻ സാധിക്കില്ല. ചെന്നൈ സൂപ്പർ കിങ്സിന് പുറമേ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ ജോബർഗ് സൂപ്പർ കിംഗ്സ്, അമേരിക്കൻ ട്വന്റി20 ലീഗിൽ ടെക്സസ് സൂപ്പർ കിങ്സ് എന്നീ ടീമുകളുടെയും പരിശീലകനായി ഫ്ലെമിങ് പ്രവർത്തിക്കുന്നുണ്ട്. എന്തായാലും ഫ്ലമിങ്ങിനായി ബിസിസിഐ അങ്ങേയറ്റം ശ്രമിക്കുകയാണ്.

Scroll to Top