ചെന്നൈയെ തോൽപിച്ചാലോ ആഘോഷം നടത്തിയാലോ കപ്പ് കിട്ടില്ല. ബാംഗ്ലൂർ ടീമിനെതിരെ അമ്പാട്ടി റായുഡു.

Hwg0wMt4

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. വളരെ ഐതിഹാസികമായ രീതിയിലായിരുന്നു ബാംഗ്ലൂർ സീസണിൽ തിരിച്ചുവരവ് നടത്തിയത്.

എന്നാൽ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാനെതിരെ പിടിച്ചുനിൽക്കാൻ ബാംഗ്ലൂരിന് സാധിച്ചില്ല. മത്സരത്തിലെ ബാംഗ്ലൂരിന്റെ പരാജയത്തിന് ശേഷം പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പട്ടി റായുഡു. ആഘോഷങ്ങൾ കൊണ്ടോ, ചെന്നൈയെ പരാജയപ്പെടുത്തിയത് കൊണ്ടോ മാത്രം ഐപിഎൽ ട്രോഫി സ്വന്തമാക്കാൻ സാധിക്കില്ല എന്നാണ് അമ്പട്ടി റായുഡു പറഞ്ഞിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കണമെങ്കിൽ പ്ലേയോഫ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുക തന്നെ വേണമെന്ന് റായുഡു പറയുന്നു. “ബാംഗ്ലൂരിലെ ഇന്നത്തെ മത്സരത്തെപ്പറ്റി പറയുകയാണെങ്കിൽ, പാഷൻ കൊണ്ടോ വലിയ ആഘോഷങ്ങൾ കൊണ്ടോ നമുക്ക് ട്രോഫി സ്വന്തമാക്കാൻ സാധിക്കില്ല. എല്ലാത്തിനും വ്യക്തമായ തന്ത്രങ്ങൾ വേണം.”

“കേവലം പ്ലേയോഫിൽ എത്തിയത് കൊണ്ട് മാത്രം നമുക്ക് ഐപിഎൽ ട്രോഫി ലഭിക്കുകയില്ല. അതേ വീര്യത്തോടെ വീണ്ടും കളിക്കണം. ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയത് കൊണ്ട് മാത്രം നിങ്ങൾക്ക് ഐപിഎൽ ട്രോഫി നേടാൻ സാധിക്കും എന്ന് ചിന്തിക്കരുത്. വീണ്ടും അടുത്ത വർഷം നിങ്ങൾ അതിനായി ശ്രമിക്കുക.”- റായുഡു പറഞ്ഞു.

Read Also -  അന്ന് എന്നെ ഇതേ ആളുകൾ കളിയാക്കി. ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ബുമ്രയുടെ വാക്കുകൾ

വിരാട് കോഹ്ലി ബാംഗ്ലൂരിനായി 8000 റൺസ് സ്വന്തമാക്കിയത് വലിയ കാര്യമാണ് എന്ന് റായുഡു പറയുകയുണ്ടായി. എന്നാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് ആർക്കും തന്നെ 1000 റൺസ് പോലും ബാംഗ്ലൂരിനായി സ്വന്തമാക്കാൻ സാധിക്കാത്തത് അവരെ ബാധിക്കുന്നുണ്ട് എന്നാണ് റായുഡു പറഞ്ഞത്. “അവർ ഇന്ത്യൻ താരങ്ങളിൽ കൂടുതൽ വിശ്വാസമർപ്പിക്കാൻ തയ്യാറാവണം.

കഴിഞ്ഞ 16 വർഷത്തെ ബാംഗ്ലൂർ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ വിരാട് കോഹ്ലിയൊഴികെ ഒരു ഇന്ത്യൻ താരം പോലും 1000 റൺസ് പൂർത്തീകരിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതിനർത്ഥം അവർ തങ്ങളുടെ ഇന്ത്യൻ പ്രതിഭകളിൽ യാതൊരു ആത്മവിശ്വാസവും അർപ്പിച്ചിരുന്നില്ല എന്നതാണ്.”-റായുഡു കൂട്ടിച്ചേർക്കുന്നു.

രാജസ്ഥാനെതിരായ മത്സരത്തിൽ വളരെ മികച്ച മോമെന്റ്റം കൈമുതലാക്കിയാണ് ബാംഗ്ലൂർ മൈതാനത്ത് ഇറങ്ങിയത്. എന്നാൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് മത്സരത്തിൽ 172 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ വളരെ വിദഗ്ധമായി ആ ലക്ഷ്യം ചെയ്സ് ചെയ്ത് ജയിക്കാൻ രാജസ്ഥാന് സാധിച്ചു. രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമാണ് രാജസ്ഥാന്റെ എതിരാളികൾ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കി ഫൈനലിൽ കൊൽക്കത്തയെ നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണും ടീമും.

Scroll to Top