ശ്രീലങ്കന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗ്രാന്‍റ് ഫ്ലവറിനു കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി 48 മണിക്കൂറിനു ശേഷമാണ് ശ്രീലങ്കന്‍ കോച്ചിന് കോവിഡ് സ്ഥീകരിച്ചത്. ഇന്ത്യയുമായുള്ള ലിമിറ്റഡ് ഓവര്‍ പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് പ്രധാന വ്യക്തിക്ക് ഈ രോഗം പിടിപെടുന്നത്.
ഇന്ത്യക്കെതിരായ പരമ്പരയില്‍ മൂന്നു വീതം ഏകദിന – ടി20 മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 13 നാണ് പരമ്പര ആരംഭിക്കുന്നത്. കോവിഡ് സ്ഥീകരിച്ച ഗ്രാന്‍റ് ഫ്ലവറിനെ ഐസൊലേഷനിലേക്ക് മാറ്റി. രോഗലക്ഷ്ണങ്ങള്‍ സിംമ്പാവേക്കാരനായ കോച്ച് കാണിച്ചിരുന്നു എന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബയോ – ബബിളിലായിരുന്ന പരിശീലകന് എങ്ങനെ കോവിഡ് ലഭിച്ചു എന്ന് വ്യക്തമായിട്ടില്ലാ. നേരത്തെ ബയോബബിള്‍ ലംഘിച്ച മൂന്നു ശ്രീലങ്കന്‍ താരങ്ങളെ പരമ്പര അവസാനിക്കും മുന്‍പേ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ഡിക്വെല്ല, കുശാല്‍ മെന്‍ഡിസ്, ധനുഷ്ക ഗുണതിലക എന്നിവരാണ് കോവിഡ് പ്രോട്ടോകോള്‍ ലഭിച്ചത്. നിലവില്‍ ഇവര്‍ക്കെതിരായ അന്വേഷണം നടക്കുന്നതിനാല്‍ ഇവരെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തിയ ശ്രീലങ്കന്‍ താരങ്ങളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചട്ടില്ലാ. ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്നോടിയായി ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കുകയാണ് താരങ്ങള്‍. പരമ്പരക്ക് മുന്നോടിയായി പുതുക്കിയ വാര്‍ഷിക കരാറില്‍ ഒരു താരമൊഴികെ ഒപ്പിടാന്‍ തയ്യാറായി.