സഞ്ജു വേണ്ട ഇഷാൻ കിഷൻ മതി : അഭിപ്രായവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം വളരെ പ്രധാനമാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരു യുവനിരക്ക് പ്രാധാന്യം നൽകിയുള്ള ടീമാണ് ഉടനെ ലങ്കയിൽ ഏകദിന, ടി :20 പരമ്പരകൾ കളിക്കുക. നിലവിൽ 25 അംഗ ഇന്ത്യൻ സ്‌ക്വാഡ് പരിശീലനം ആരംഭിച്ചിട്ടുണ്ട് എങ്കിലും അന്തിമ പ്ലെയിങ് ഇലവനിൽ ആരൊക്കെ സ്ഥാനം ഉറപ്പിക്കുമെന്നതാണ് ശ്രേദ്ദേയം. ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിൽ മിക്ക താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡാണ്. മുൻപ് അണ്ടർ 19 ടീമിനെയടക്കം പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡിന്റെ പുത്തൻ ചുമതലയിലെ പ്രകടനവും ആരാധകർ ശ്രദ്ധിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ എല്ലാ താരങ്ങൾക്കും അവസരം ലഭിക്കും എന്നാണ് കോച്ച് ദ്രാവിഡ് മുൻപ് നൽകിയ സൂചനകൾ. ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായിരിക്കെ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. സ്‌ക്വാഡിൽ ഇടം നേടിയ സ്പെഷ്യലിസ്റ് വിക്കറ്റ് കീപ്പർമാരായ സഞ്ജു, ഇഷാൻ കിഷൻ എന്നിവരിൽ ഒരാളെ ഫോമിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ നിർദ്ദേശിക്കുന്നത്.

“വരുന്ന പരമ്പരകളിൽ എന്റെ ആദ്യത്തെ ചോയിസ് ഇഷാൻ കിഷൻ മാത്രമാണ്. സഞ്ജു മികച്ച വിക്കറ്റ് കീപ്പറും ഒരു മിന്നും ബാറ്റ്‌സ്മാനുമാണ് പക്ഷേ ഇഷാൻ കിഷൻ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനേക്കാൾ ഒരുപടി മുൻപിൽ സ്ഥാനം നേടുന്നു. ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ വിക്കറ്റ് കീപ്പിങ് അത്ര പ്രധാനമല്ല. സഞ്ജു ഫോമിലേക്ക് എത്തിയാൽ അവനോളം മികച്ച ഒരു ബാറ്റ്‌സ്മാനുമില്ല. “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി. ഇത്തവണ ഐപിൽ സീസണിൽ താരം രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സീസണിൽ ഏഴ് കളികളിൽ നിന്നായി സഞ്ജു 277 റൺസ് നേടി.