സച്ചിന്റെ കാലിൽതൊട്ട് വന്ദിക്കുന്ന യുവരാജ് :ഇതിന് പിന്നിലെ രഹസ്യം ഇതാണ്

ലോകക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. കരിയറിൽ അനേകം അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കിയ താരം ഇന്ത്യൻ ടീമിന്റെ ലോകകപ്പ് നേട്ടങ്ങളിലെ പ്രധാന ശക്തിയാണ്. പ്രഥമ ടി:20 ലോകകപ്പ് ഇന്ത്യൻ ടീം നേടിയപ്പോൾ ടൂർണമെന്റിൽ ഗംഭീര പ്രകടനങ്ങൾ പുറത്തെടുത്തപ്പോൾ മഹേന്ദ്ര സിങ് ധോണിയും സംഘവും കിരീടം നേടി.2011ലെ ഏകദിന ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കും. ഏകദിന ലോകകപ്പിൽ ക്യാൻസർ എന്ന മഹാവ്യാധിയെയും മറികടന്നുള്ള യുവരാജിന്റെ പ്രകടനം ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇന്നും ഒരു അഭിമാനമാണ്. ഇന്ത്യൻ ടീമിലെ പല താരങ്ങളുമായും മികച്ച സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന യുവരാജ് സിങ് ഏറെ ബഹുമാനിക്കുന്ന താരമാണ് ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ.

ലോകക്രിക്കറ്റിൽ തന്നെ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കുമിടയിൽ ക്രിക്കറ്റിലെ ഏക ദൈവമായി അറിയപ്പെടുന്ന സച്ചിൻ പല മത്സരങ്ങളിലും യുവരാജിനൊപ്പം കളിച്ച മനോഹര നിമിഷങ്ങൾ ഇന്നും ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ചർച്ചയാണ്. പക്ഷേ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരും സോഷ്യൽ മീഡിയയും എല്ലാം വളരെ ചർച്ചയാക്കി മാറ്റുന്നത് സച്ചിനോട് തന്റെ കരിയറിൽ എല്ലാ കാലകാലത്തും യുവരാജ് കാണിച്ച ബഹുമാനവും ഒപ്പം സച്ചിനൊപ്പം താരം ചിലവഴിച്ച മനോഹര നിമിഷങ്ങളുമാണ്.

സച്ചിൻ എന്ന തന്റെ ആരാധ്യപുരുഷനെ എവിടെ കണ്ടാലും ബഹുമാനത്തോടെ ഓടി വന്ന് കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കുന്ന യുവരാജിന്റെ ചിത്രങ്ങൾ ആരാധകർ ഇന്നും മറന്നിട്ടില്ല.ഇന്ത്യൻ ടീമിനായി കളിക്കുമ്പോയും മറ്റ് ചില ടൂർണമെന്റിൽ കളിക്കുമ്പോയും എല്ലാം സച്ചിന്റെ അരികിൽ എത്തി കാലിൽ കൈ വണങ്ങി അനുഗ്രഹം വാങ്ങുന്ന യുവി ക്രിക്കറ്റിലെ സ്ഥിര കാഴ്ചകളിൽ ഒന്ന് മാത്രമായിരുന്നു. മുൻപ് പല തവണ താൻ എന്താണ് സച്ചിൻ പാജിയെ കാണുമ്പോൾ ഇങ്ങനെ പ്രവർത്തിക്കുന്നതെന്നും യുവി തന്നെ വിശദമാക്കിയിട്ടുണ്ട്. സച്ചിൻ പാജി താൻ ജീവിതത്തിൽ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അതിനാലാണ് ഞാൻ അദ്ദേഹവുമൊപ്പം ഇങ്ങനെ ഒരു കാര്യം കാണിക്കുന്നത് എന്നും യുവരാജ് തന്നെ പറഞ്ഞിട്ടുണ്ട് മുൻപ് 2011ലെ ഏകദിന ലോകകപ്പ് സച്ചിനായി ജയിക്കണമെന്ന യുവരാജിന്റെ വാക്കുകൾ വൈറലായി മാറിയിരുന്നു.