ഇംഗ്ലണ്ടിനെതിരെ തുടക്കം മുതലാക്കാതെ സഞ്ജു. 20 പന്തിൽ 26 റൺസ് നേടി മടക്കം.

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 20 പന്തുകളിൽ 26 റൺസാണ് സഞ്ജു നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 134 റൺസ് എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണറായാണ് സഞ്ജു ക്രീസിലെത്തിയത്.

മത്സരത്തിന്റെ ആദ്യ ഓവറുകളിൽ വളരെ കരുതലോടെ മുന്നോട്ടു നീങ്ങിയ സഞ്ജു പിന്നീട് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പക്ഷേ തനിക്ക് ലഭിച്ച തുടക്കം മികച്ച രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല.

മത്സരത്തിൽ ഓപ്പണറായി ആയിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ വളരെ കരുതലോടെയാണ് സഞ്ജു മുന്നോട്ട് നീങ്ങിയത്. ആദ്യ 5 പന്തുകളിലും റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ശേഷം അവസാന പന്തിൽ സഞ്ജു ഒരു സിംഗിൾ നേടി. പക്ഷേ ഇതൊരു തുടക്കം മാത്രമായിരുന്നു. അടുത്ത ഓവറിൽ അറ്റ്കിൻസനെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഓവറിലെ ആദ്യ 2 പന്തുകളിലും സഞ്ജു ബൗണ്ടറി നേടി. ശേഷം നാലാം പന്തിൽ ഒരു തകർപ്പൻ സിക്സർ നേടാനും സഞ്ജുവിന് കഴിഞ്ഞിരുന്നു. പിന്നാലെ അടുത്ത 2 പന്തുകളിലും ബൗണ്ടറി നേടി സഞ്ജു തന്റെ വരവറിയിച്ചു. ഓവറിൽ 22 റൺസാണ് ഇംഗ്ലണ്ടിന്റെ ബോളർക്കെതിരെ സഞ്ജു നേടിയത്.

എന്നാൽ മത്സരത്തിന്റെ അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു പുറത്താവുകയുണ്ടായി. ജോഫ്രാആർച്ചർ എറിഞ്ഞ പന്തിൽ ഒരു സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടു. 20 പന്തുകളിൽ 26 റൺസ് ആണ് സഞ്ജു സാംസൺ മത്സരത്തിൽ നേടിയത്. 4 ബൗണ്ടറികളും ഒരു സിക്സറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. പരമ്പരയിൽ മികച്ച തുടക്കം തന്നെയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ കൃത്യമായി രീതിയിൽ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ മാത്രമാണ് ക്രീസിൽ അല്പസമയമെങ്കിലും പിടിച്ചുനിന്നത്. 44 പന്തുകളിൽ 68 റൺസാണ് ജോസ് ബട്ലർ മത്സരത്തിൽ നേടിയത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ട സാഹചര്യത്തിൽ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ 132 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി 3 വിക്കറ്റുകൾ സ്വന്തമാക്കി. അർഷദീപ്, ഹർദിക്, അക്ഷർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതമാണ് നേടിയത്.

Previous articleറെക്കോഡ് നേട്ടവുമായി അര്‍ഷദീപ് സിംഗ്. മറികടന്നത് ചഹലിനെ
Next articleഅഭിഷേക് ശർമയുടെ ആറാട്ട്. ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യൻ യുവനിര.