ആഫ്രിക്കയെ തകർത്ത് ബുമ്ര. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നേട്ടം.

GC Ct4IXcAIjYK3 scaled

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തീതുപ്പി ജസ്പ്രീറ്റ് ബുമ്ര. ഇന്ത്യക്കായി മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ സിറാജ് മികവ് പുലർത്തിയപ്പോൾ, രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകളുമായി ജസ്പ്രീത് ബുമ്ര കസറുന്നതാണ് കണ്ടത്. രണ്ടാം ദിനം ഇന്ത്യക്കായി നിർണായകമായ വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയത്.

ഇതോടുകൂടി ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. വലിയൊരു സ്കോറിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ വേരോടെ പിഴുതെറിയാൻ ബുമ്രയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയുടെ മുൻ നിരയിലും മധ്യനിരയിലും പൊരുതാൻ തയ്യാറായ 5 പേരെയാണ് ബൂമ്ര മത്സരത്തിൽ പുറത്താക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കേവലം 55 റൺസിന് പുറത്താവുകയും, മറുപടി ബാറ്റിംഗിൽ ഇന്ത്യ 153 റൺസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ശേഷമാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. രണ്ടാം ഇന്നിങ്സിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ബൂമ്രയ്ക്ക് ലഭിച്ചത്. ആദ്യ ദിവസം വേണ്ട രീതിയിൽ വിക്കറ്റുകൾ നേടാൻ ബുമ്രയ്ക്ക് സാധിച്ചില്ല.

എന്നാൽ രണ്ടാം ദിവസം തുടരെ വിക്കറ്റുകൾ നേടി ഇന്ത്യയെ ബുംമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ദക്ഷിണാഫ്രിക്കയുടെ യുവതാരമായ ട്രിസ്റ്റൻ സ്റ്റബ്സിനെയാണ് ബൂമ്ര ആദ്യം പുറത്താക്കിയത്. ശേഷം ബെഡിങ്കം, വിക്കറ്റ് കീപ്പർ വരെയ്ൻ എന്നിവരുടെ വിക്കറ്റുകളും ബൂമ്ര രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ സ്വന്തമാക്കുകയുണ്ടായി. ഇതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്.

See also  "തല"യുടെ വിളയാട്ടം 🔥🔥 ബാംഗ്ലൂരിനെതിരെ റെക്കോർഡ് സെഞ്ച്വറി നേടി ഹെഡ്. 39 പന്തിൽ സെഞ്ച്വറി.

ഒരുവശത്ത് മാക്രം(106) പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ മറുവശത്ത് തുടർച്ചയായി ബൂമ്രാ ഇന്ത്യക്കായി മത്സരം ഒരുക്കുകയായിരുന്നു. അപകടകാരിയായ മാർക്കോ യാൻസനെ കേവലം 11 റൺസിന് മടക്കി ബുമ്ര ഇന്നിങ്സിൽ തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. ശേഷം കേശവ് മഹാരാജിനെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചായിരുന്നു ബൂമ്ര തന്റെ അഞ്ചു വിക്കറ്റ് നേട്ടം പൂർത്തീകരിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്ക പൂർണ്ണമായും തകരുകയുണ്ടായി. ശേഷം മുഹമ്മദ് സിറാജ് എയ്ഡൻ മാക്രത്തെ കൂടെ വീഴ്ത്തിയതോടുകൂടി ഇന്ത്യ ശക്തമായി മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു.

ഇന്നിംഗ്സിൽ 13.5 ഓവറുകൾ പന്തറിഞ്ഞ ബൂമ്ര 61 റൺസ് വിട്ടു നൽകി 6 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റുകളായിരുന്നു ബുമ്ര നേടിയത്. ഇതോടെ ദക്ഷിണാഫ്രിക്ക കേവലം 176 റൺസിന് രണ്ടാം ഇന്നിങ്സിൽ ഓൾഔട്ട് ആയിട്ടുണ്ട്. 79 റൺസാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ ആവശ്യം. മത്സരത്തിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യ വിജയം സ്വന്തമാക്കും എന്നാണ് പ്രതീക്ഷ. ആദ്യ ടെസ്റ്റ് മത്സരത്തിൽ പരാജയമറിഞ്ഞ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് രണ്ടാം ഇന്നിങ്സിലെ ബാറ്റിംഗ് പ്രകടനം.

Scroll to Top