2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ദുരന്ത ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂർ താരം മാക്സ്വെൽ കാഴ്ചവയ്ക്കുന്നത്. 2023 ലോകകപ്പിലക്കം വമ്പൻ പ്രകടനങ്ങളുമായിരുന്നു മാക്സ്വെൽ ഐപിഎല്ലിലേക്ക് എത്തിയത്. അതിനാൽ തന്നെ ബാംഗ്ലൂർ ടീമിലെ നട്ടെല്ലായി മാക്സ്വെൽ മാറുമെന്ന് എല്ലാവരും കരുതി.
പക്ഷേ ഇതുവരെ ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് കേവലം 36 റൺസ് മാത്രമാണ് ഈ സൂപ്പർ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. ഇത്തരത്തിലുള്ള മോശം പ്രകടനത്തിന് ശേഷം മാക്സ്വെല്ലിനെനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. മാക്സ്വെൽ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഓവർറേറ്റഡായ താരമാണ് എന്ന് പാർഥിവ് പറയുകയുണ്ടായി.
മുൻപ് ആദ്യത്തെ കുറച്ചു മത്സരങ്ങൾക്ക് ശേഷം പാർഥിവ് മാനസിക പരമായ ഒരു ഇടവേള എടുക്കുകയുണ്ടായി. പക്ഷേ അതിന് ശേഷവും മാക്സ്വല്ലിന് മികവ് പുലർത്താൻ സാധിച്ചില്ല എന്നതാണ് വസ്തുത. ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏപ്രിൽ നാലിന് നടന്ന മത്സരത്തിൽ കേവലം 4 റൺസ് മാത്രമാണ് മാക്സ്വെൽ നേടിയത്. മത്സരത്തിൽ ഗുജറാത്ത് നായകൻ ഗില്ലിന്റെ വിക്കറ്റ് സ്വന്തമാക്കാൻ മാക്സ്വെല്ലിന് സാധിച്ചിരുന്നു. എന്നാൽ ബാറ്റിംഗിൽ പരാജയപ്പെടുന്ന മാക്സ്വെല്ലിനെയാണ് ഒരു വശത്ത് കാണാൻ സാധിച്ചത്. ശേഷമാണ് തന്റെ ട്വിറ്ററിലൂടെ ഈ അഭിപ്രായം പങ്കുവെച്ച് പാർഥിവ് പട്ടേൽ രംഗത്ത് എത്തിയിരിക്കുന്നത്.
“ഗ്ലെന്‍ മാക്സ്വെൽ.. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഓവർറേറ്റഡായ കളിക്കാരനാണ് മാക്സ്വെൽ.”- പാർഥിവ് പട്ടേൽ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. പാർഥിവിന്റെ ഈ അഭിപ്രായത്തിനേതിരെ പോസിറ്റീവായും നെഗറ്റീവായുമുള്ള ഒരുപാട് കമന്റുകൾ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട് ശേഷം മാക്സ്വെൽ മികച്ച താരമാണോ എന്ന ഒരു പോളും പാർഥിവ് സൃഷ്ടിക്കുകയുണ്ടായി. ഇതിനോടകം തന്നെ ഈ അഭിപ്രായം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
ഗ്ലെൻ മാക്സ്വെല്ലിന്റെ ഏറ്റവും മോശം ഐപിഎൽ സീസനാണ് ഇപ്പോൾ നടക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ 8 മത്സരങ്ങൾ കളിച്ച മാക്സ്വെൽ 5.14 എന്ന വളരെ മോശം ശരാശരിയിലാണ് കളിച്ചിട്ടുള്ളത്. കേവലം 36 റൺസ് മാത്രമാണ് മാക്സ്വെല്ലിന് 2024 ഐപിഎല്ലിൽ സ്വന്തമാക്കാൻ സാധിച്ചത്. 97.29 എന്ന മോശം സ്ട്രൈക്ക് റേറ്റും മാക്സ്വെല്ലിനുണ്ട്. എന്നിരുന്നാലും ഒരു മത്സരത്തിലെ മികച്ച പ്രകടനം കൊണ്ട് ഫോമിലേക്ക് തിരിച്ചെത്താൻ സാധിക്കുന്ന ബാറ്ററാണ് മാക്സ്വെൽ. മെയ് 9ന് പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം നടക്കുക.