Admin

അല്‍വാരോ ഡബിള്‍, സഹല്‍ മാജിക്ക്. കേരള ബ്ലാസ്റ്റേഴ്സ് ടോപ്പ് ഫോറില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് സെമി സാധ്യതക്ക് അരികില്‍ എത്തി. ഇരട്ട ഗോളുമായി അല്‍വാരോ വാസ്കസും ഒരു ഗോള്‍ നേടിയ സഹലുമാണ് കേരളത്തിന്‍റെ വിജയശില്‍പ്പിയായത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. തുടക്കം മുതല്‍...

ഇവര്‍ ദുര്‍ബലര്‍. പരീക്ഷണം ആരംഭിക്കുന്നതേയുള്ളു. രോഹിത് ശര്‍മ്മക്ക് മുന്നറിയിപ്പ്

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഫുള്‍ ടൈം ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം ഇതുവരെ ഒരു മത്സരവും പരാജയപ്പെട്ടട്ടില്ലാ. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കകെതിരെയും പരമ്പരകള്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു. മികച്ച ക്യാപ്റ്റന്‍സി പുറത്തെടുത്ത രോഹിത് ശര്‍മ്മയെ മുന്‍ താരങ്ങളടക്കം നിരവധി...

ഐപിഎല്ലില്‍ നിന്നും ആദ്യ പിന്‍മാറ്റം. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ടീമില്‍ നിന്നും

2022 ഐപിഎല്‍ ആരംഭിക്കാനിരിക്കേ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയതായി അറിയിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയി.  2 കോടി രൂപക്കാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ് ഇംഗ്ലണ്ട് ഓപ്പണറെ സ്വന്തമാക്കിയത്. ബയോബബിളില്‍ രണ്ട് മാസം കഴിയണം എന്ന കാരണത്താലാണ് ടൂര്‍ണമെന്‍റില്‍...

ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്ന്. ബൗണ്ടറികരികില്‍ പറവയായി വില്‍ യങ്ങ്

സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കി ന്യൂസിലന്‍റ് താരം വില്‍ യങ്ങ്. സൗത്താഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ 79ാം ഓവറില്‍, കോളിന്‍ ഡി ഗ്രാന്‍റ്ഹോം എറിഞ്ഞ പന്തിലാണ് മാര്‍ക്കോ ജാന്‍സനെ പുറത്താക്കാനാണ് വില്‍ യങ്ങ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്....

ലങ്കാ വധം. ശ്രേയസ്സ് അയ്യരുടെ അര്‍ദ്ധസെഞ്ചുറി പ്രകടനത്തില്‍ ശ്രീലങ്കയെ വെള്ള പൂശി

ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച് ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യറുടെ പ്രകടനമാണ് വിജയമൊരുക്കിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന...

തകര്‍പ്പന്‍ ക്യാച്ചുമായി സഞ്ചു സാംസണ്‍. ഉയര്‍ന്നു പൊങ്ങിയ ക്യാച്ച് അനായാസം സ്വന്തമാക്കി

ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങ് ജോലി ചെയ്യുന്നത് മലയാളി താരം സഞ്ചു സാംസണാണ്. സ്ഥിരം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മത്സരത്തില്‍ ഇല്ലാത്തതിനാല്‍ സഞ്ചു സാംസണിനെയാണ്   വിക്കറ്റ് കീപ്പിങ്ങ് ജോലി ഏല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക...