ഞങ്ങൾ വീണത് ഇന്ത്യയുടെ ആ ഒരൊറ്റ കെണിയിൽ : പരമ്പര നഷ്ടത്തിൽ വിലപിച്ച് ടിം പെയിൻ

Rishabh Pant of India

ഈ വർഷം ആദ്യം  അവസാനിച്ച  ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഏറെ ആവേശകരമായിരുന്നു .പരമ്പര 2-1 നേടി ടീം ഇന്ത്യ ഐതിഹാസിക വിജയം നേടിയപ്പോൾ  സ്വന്തം മണ്ണിലെ കരുത്തരായ ഓസ്‌ട്രേലിയൻ ടീമിന്റെ തോൽവി ഏറെ  ശ്രേദ്ധിക്കപെട്ടതാണ് .
പരമ്പരയിലെ ആദ്യ മത്സരം തോറ്റ ടീം ഇന്ത്യ ഒട്ടേറെ വെല്ലുവിളികളെ  എല്ലാം നേരിട്ടതാണ് ചരിത്ര വിജയം നേടിയത് . ഇപ്പോൾ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയുടെ  കാരണം വിശദീകരിക്കുയാണ്  ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ .

ഇന്ത്യൻ ടീം ഞങ്ങളെ ആദ്യമേ വലിയ  കെണിയിൽ വീഴ്ത്തി എന്നാണ് ഓസീസ്  ടെസ്റ്റ് ക്യാപ്റ്റൻ  പറയുന്നത് .പെയിന്റെ വാക്കുകൾ ഇപ്രകാരമാണ് ” കളിക്ക് മുൻപേ  മൈതാനത്തിന്  പുറത്തെ  കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ച് നമ്മുടെ ലക്ഷ്യം തന്നെ മാറ്റാന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം  മിടുക്കരാണ്. ഉദാഹരണമായി   ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ അവസാന ടെസ്റ്റ്  മത്സരം കളിക്കാന്‍ ബ്രിസ്ബേനിലെ ഗാബയിലേക്ക് പോവില്ലെന്നായിരുന്നു ആദ്യമൊക്കെ  എല്ലാവരും ഒരേ സ്വരത്തിൽ ആദ്യമേ  പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയുടെ ഗതിയെന്താവും എന്ന ആശങ്ക ടീമിൽ എല്ലാവർക്കും ഉണ്ടായിരുന്നു ” പെയിൻ അഭിപ്രായം വിശദമാക്കി .

സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്ക്  നേരെയുണടായ വംശീയ അധിക്ഷേപം കാരണം പരമ്പര പകുതിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്ക ആണ് ഉയർന്നിരുന്നു  .  ഗാബ്ബയിലെ അവസാന ടെസ്റ്റ് മുന്നോടിയായായി ഭരണകൂടം നിഷ്കർഷിച്ച  കോവിഡ് ക്വാറന്റൈനിലും ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മന്റ് കടുത്ത അതൃപ്തി അന്ന് അറിയിച്ചിരുന്നു . ഇത്തരം പ്രശ്നങ്ങൾ കാരണം ഇന്ത്യൻ ക്രിക്കറ്റ്  ടീം പരമ്പര  രണ്ടാം  ടെസ്റ്റ് ശേഷം  ഉപേക്ഷിക്കണം എന്നാവശ്യം അന്ന് ഉയർന്നതാണ് ഞങ്ങളെ കളിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നതിന്റെ കാരണം എന്നാണ് പെയിൻ പറയുന്നത് .

“ഇന്ത്യൻ ടീം  നേരിടുന്ന ചില പ്രശ്നങ്ങൾ  കാരണം നിർണ്ണായക ടെസ്റ്റ് പരമ്പരയുടെ  ഗതിയെന്താവും എന്ന  വലിയ ആശങ്ക ഞങ്ങള്‍ക്കുണ്ടായി.ഒരുപക്ഷേ അത് ഞങ്ങൾ എല്ലാവരുടെയും കളിയിലെ  ശ്രദ്ധ കളയാന്‍ കാരണമായി.ഇന്ത്യൻ ടീം  ഇത്തരത്തിലുള്ള തന്ത്രങ്ങളിലൂടെയാണ് പരമ്പരയില്‍ ആധിപത്യം നേടിയത് . കളിക്ക് പുറത്തെ കാര്യങ്ങള്‍ പറഞ്ഞ് പരമ്പരയുടെ ഫോക്കസ് തന്നെ ആ കാര്യത്തിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്  ടീം എപ്പോഴും മിടുക്കരാണെന്ന് നമ്മുക്ക് അറിയാല്ലോ ” പെയിൻ തുറന്ന് പറഞ്ഞു .

Scroll to Top