റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദ്ദാന്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് സ്പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെവ്വിയക്കെതിരെ സമനിലക്ക് ശേഷം ക്ലബ് വിടുന്നതിനെക്കുറിച്ച് താരങ്ങളെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലീഗ പട്ടികയില്‍ മുന്നിലെത്താനുള്ള അവസരമാണ് അന്ന് റയല്‍ മാഡ്രിഡ് സമനിലയില്‍ തുലച്ചത്.
കോച്ചായി സിനദിന്‍ സിദ്ദാന്‍റെ രണ്ടാം ഊഴമായിരുന്നു. തുടര്‍ച്ചയായി മൂന്നു ചാംപ്യന്‍സ് ലീഗുകള്‍ നേടി 2018 ല്‍ ക്ലബ് വിട്ടിരുന്നു. എന്നാല്‍ റയലിന്‍റെ തുടര്‍ച്ചയായ മോശം പ്രകടനം കാരണം 10 മാസത്തിനു ശേഷം കോച്ചായി വീണ്ടും സ്ഥാനമേറ്റു.
🚨 Zinedine Zidane has told his players that he will LEAVE Real Madrid at the end of the season, Goal can confirm. pic.twitter.com/prmNxApKDs
— Goal India (@Goal_India) May 16, 2021
തുടര്‍ച്ചയായ പരിക്കുകളാണ് റയല്‍ മാഡ്രിഡിനു ഈ സീസണ്‍ മോശമാക്കിയത്. കോപ്പാ ഡെല്‍ റേയില്‍ മൂന്നാം ഡിവിഷന്‍ ക്ലബിനോട് തോല്‍വി നേരിട്ട് പുറത്തായി. ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ ചെല്‍സിയുമായി പരാജയപ്പെട്ടു.
നിലവില്‍ ഇനി ലാലീഗ മാത്രമാണ് റയലിന്‍റെ മുന്‍പിലുള്ള പ്രതീക്ഷ. എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡുമായി രണ്ട് പോയിന്‍റ് വിത്യാസമാണ് റയലിനുള്ളത്. രണ്ട് മത്സരങ്ങള്‍ ബാക്കി നിര്‍ക്കേ ഓരോ മത്സരവും ഇനി നിര്‍ണായകമാണ്.