ഷെയ്ക്ക് ഹാൻഡ് കൊടുക്കുവാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ മെസ്സി എന്നോട് ചെയ്തത്. നെതര്‍ലണ്ട് സ്ട്രൈക്കര്‍ പറയുന്നു.

images 2022 12 12T204702.417

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. കളിയുടെ മുഴുവൻ സമയവും രണ്ടു ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ ആണ് ഹോളണ്ടിനെ അർജൻ്റീന പരാജയപ്പെടുത്തിയത്. കളിക്കാർ തമ്മിലെ ഏറ്റുമുട്ടലുകളും നിരവധി മഞ്ഞക്കാർടുകളും കണ്ട മത്സരമായിരുന്നു ആ ക്വാർട്ടർ ഫൈനൽ.


കളിക്കളത്തിൽ പൊതുവേ ശാന്ത സ്വഭാവക്കാരനായ ലയണൽ മെസ്സി പോലും പല താരങ്ങളുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ഹോളണ്ട് പരിശീലകനെതിരെയും കളിക്കാർക്കെതിരെയും റഫറിക്കെതിരെയും മെസ്സി പൊട്ടിത്തെറിച്ചു. ഡച്ച് താരമായ വൗട്ട് വെഗോർസ്റ്റിനോട് മെസ്സി ദേഷ്യപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

images 2022 12 12T204721.455

“എന്തിനാണ് വിഡ്ഢി നോക്കുന്നത്, പോകൂ”എന്ന് മെസ്സി പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മെസ്സി തന്നോട് അത്തരത്തിൽ പെരുമാറിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വെഗോർസ്റ്റ്.”കഴിഞ്ഞ മത്സരത്തിൽ മെസ്സിക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കുവാൻ ഞാൻ ആഗ്രഹിച്ചു.

images 2022 12 12T204728.004

അദ്ദേഹത്തോട് ഒരു ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ എനിക്ക് ഒരുപാട് ബഹുമാനം ഉണ്ട്. പക്ഷേ എന്നോട് സംസാരിക്കുവാൻ മെസ്സി ആഗ്രഹിച്ചില്ല. അദ്ദേഹം തയ്യാറായതുമില്ല. അത്ര നല്ലതല്ലാത്ത സ്പാനിഷ് ആണ് എനിക്ക്. പക്ഷേ എന്നോട് അദ്ദേഹം അനാദരവുള്ള വാക്കുകൾ പറഞ്ഞു. അത് എന്നെ വളരെയധികം നിരാശപ്പെടുത്തി.”- ഡച്ച് താരം പറഞ്ഞു

Scroll to Top