ആറു വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന കരബാവോ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എറിക് ടെൻ ഹാഗും സംഘവും കിരീടം ഉയർത്തിയത്. ഇത്തവണ റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിയ ബ്രസീലിയൻ താരം കാസമിറോയിലൂടെ 33മ്മത്തെ മിനിറ്റിലാണ് യുണൈറ്റഡ് ആദ്യ ഗോൾ നേടിയത്.
ഇംഗ്ലണ്ട് താരം റാഷ്ഫോർഡ് വഴിയാണ് രണ്ടാമത്തെ ഗോൾ പിറന്നത്. ആ ഗോൾ രേഖപ്പെടുത്തിയിരിക്കുന്നത് ഓണ്‍ ഗോള്‍ ആയിട്ടാണ്. പരിശീലകനായി എത്തി ആദ്യ വർഷം തന്നെ ടെൻ ഹാഗ് കിരീടം ഉയർത്തിയിരിക്കുകയാണ്. ഇത് വലിയ പ്രതീക്ഷയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നൽകുന്നത്. അതേസമയം ഇന്നലെ ഫ്രഞ്ച് ലീഗിൽ പി.എസ്.ജി തകർപ്പൻ വിജയം സ്വന്തമാക്കി.
ചിരവൈരികളായ ഒളിമ്പിക് മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവരുടെ മൈതാനത്ത് ഫ്രഞ്ച് വമ്പന്മാർ പരാജയപ്പെടുത്തിയത്. പി എസ് ജിക്ക് വേണ്ടി സൂപ്പർതാരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകളും ലയണൽ മെസ്സി ഒരു ഗോളും നേടി. ഇന്നലത്തെ ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്ബോളിൽ 700 ഗോളുകൾ എന്ന നാഴികല്ല് പിന്നിടാൻ ലയണൽ മെസ്സിക്ക് സാധിച്ചു. ഫ്രഞ്ച് കപ്പിൽ തങ്ങൾക്ക് ഏറ്റ പരാജയത്തിന് കണക്ക് വീട്ടാനും പി.എസ്.ജിക്ക് സാധിച്ചു.
മെസ്സിയുടെ അസിസ്റ്റിൽ നിന്നും 25മത്തെ മിനിറ്റിൽ എംബാപ്പെ ആയിരുന്നു ആദ്യ ഗോൾ നേടിയത്. ആദ്യ ഗോൾ നേടി 4 മിനിറ്റ് കഴിയുമ്പോഴേക്കും എംബാപ്പയുടെ അസിസ്റ്റിൽ മെസ്സി ഗോൾ നേടി. തുടർന്ന് വീണ്ടും മെസ്സിയുടെ അസിസ്റ്റിൽ 55 മത്തെ മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം വീണ്ടും വല കുലുക്കി. ഇന്നലത്തെ വിജയത്തോടെ ഫ്രഞ്ച് ലീഗിൽ ഒന്നാം ഒന്നാം സ്ഥാനം ഉറപ്പിക്കുവാൻ പി എസ് ജിക്ക് സാധിച്ചു.