ബ്രാഹിം ഡയസിന്‍റെ ഒന്നാന്തരം ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ വിജയവുമായി റയല്‍ മാഡ്രിഡ്

converted image 12

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ബ്രാഹിം ഡയസിന്‍റെ തകര്‍പ്പന്‍ ഒരു ഗോളാണ് റയല്‍ മാഡ്രിഡിനെ ലെയ്പ്സിഗിനെതിരെ വിജയത്തില്‍ എത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയ ഗോള്‍.

മത്സരത്തിന്‍റെ ആദ്യ പകുതി മുഴുവന്‍ റയലിനെ നന്നായി ബുദ്ധിമുട്ടിച്ചതിനു ശേഷമാണ് ലെയ്പ്സിഗ് പിന്നില്‍ പോയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഒരു ടോപ്പ് കോര്‍ണര്‍ ഫിനിഷ് നടത്തിയാണ് ഡയസ് റയലിനെ മുന്നിലെത്തിച്ചത്.

GGQkkC XoAARRCA

നേരത്തെ മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ ലെയ്പ്സിഗ് ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചിരുന്നു. തൊട്ടു പിന്നാലെ ലഭിച്ച സുവര്‍ണാവസരം ലെയ്പ്സിഗിനു മുതലാക്കാനായില്ലാ. പോസ്റ്റിനു മുന്നില്‍ പാറ പോലെ ഉറച്ച് നിന്ന ഗോള്‍കീപ്പര്‍ ലുണിനും ജര്‍മ്മന്‍ ക്ലബിനു വിജയം നിഷേധിച്ചു.

പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം മാര്‍ച്ച് 6 ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കും.

Scroll to Top