വിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.

ജർമ്മനി ദേശീയ ഫുട്ബോൾ ടീമിലേക്ക് തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചു റയൽ മാഡ്രിഡ്‌ മിടുക്കി ഫീൽഡർ ടോണി ക്രൂസ്. 3 വർഷത്തെ വിരമിക്കൽ പിൻവലിച്ചാണ് ക്രൂസ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. വരാനിരിക്കുന്ന യൂറോ കപ്പിന് മുന്നോടിയായാണ് താരത്തിന്റെ ഈ വരവ്.

2020 യൂറോ കപ്പിന് ശേഷമാണു ക്രൂസ് രാജ്യാന്തര ജേഴ്സയിൽ നിന്നും വിടവാങ്ങിയത്. ഇംഗ്ലണ്ടിനെതിരെ പ്രിക്വാർട്ടർ തോൽവിക്ക് പിന്നാലെ ആയിരുന്നു ക്രൂസ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയ പോസ്‌റ്റിലൂടെയാണ് ടോണി ക്രൂസ് തന്‍റെ മടങ്ങി വരവ് എല്ലാവരെയും അറിയിച്ചത്. ”മാര്‍ച്ച് 1 മുതല്‍ ഞാന്‍ വീണ്ടും ജര്‍മ്മനിക്കായി കളിക്കും. ഇപ്പോള്‍ മിക്ക ആളുകളും വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ ടീമിന് യൂറോയില്‍ ചെയ്യാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.” ക്രൂസ് കുറിച്ചു.

ജൂണ്‍ 14 ന് ആരംഭിക്കുന്ന യൂറോ കപ്പിന് ജര്‍മ്മനിയാണ് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 14 ന് ബെര്‍ലിനിലാണ് ഫൈനല്‍ പോരാട്ടം.

Previous articleIPL 2024 : മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. ആദ്യ മത്സരം തന്നെ വമ്പന്‍ പരീക്ഷണം.
Next articleഷാമിയും 2024 ഐപിഎല്ലിൽ നിന്ന് പുറത്ത്. ഗുജറാത്തിന് വീണ്ടും തിരിച്ചടി.