ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ പി.എസ്.ജി യെ നേരിടാൻ ഒരുങ്ങുന്ന റിയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. തങ്ങളുടെ മിഡ്‌ഫീൽഡ്ലെ ഏറ്റവും പ്രഗൽഭനായ കളിക്കാരൻ ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജർമ്മൻ ഇൻറർനാഷണൽ ആയ ടോണി ക്രൂസ് ആണ് പരിശീലനത്തിനിടെ ഹാം സ്ട്രിങ് പരിക്ക് പറ്റിയത്. ഇതോടെ കനത്ത തിരിച്ചടിയാണ് ആൻചലോട്ടിക്കും സംഘത്തിനും കിട്ടിയിരിക്കുന്നത്. പ്രീക്വാർട്ടറിൽ ആദ്യപാദത്തിൽ ഇതിൽ പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് എതിരില്ലാത്ത ഒരു ഗോളിന് റയൽമാഡ്രിഡ് തോറ്റിരുന്നു. ഈ സമ്മറിൽ റയൽ മാഡ്രിഡിൽ എത്തിക്കാൻ നോക്കുന്ന എംബാപ്പെ തന്നെയാണ് റയലിനെതിരെ അന്ന് ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ ഏതാനും സെക്കൻഡുകൾ മാത്രം അവശേഷിചിക്കേ ആണ് സൂപ്പർതാരം നെയ്മറിൻ്റെ അസിസ്‌റ്റിൽ എംബാപ്പെ പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്.1 ഗോളിൻ്റെ ലീഡിൽ രണ്ടാം പാദത്തിന് ഒരുങ്ങുന്ന ഫ്രഞ്ച് പടക്ക് ടോണി ക്രൂസിൻ്റെ അഭാവം വലിയ ആശ്വാസമാകും.അതേ സമയം പരിക്കിൽ നിന്നും പൂർണ മോചിതനായി നെയ്മർ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും.
പരിക്കേറ്റ ടോണി ക്രൂസിന് പകരം വാൽവർദ്ദേ ആയിരിക്കും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുക. ആദ്യപാദത്തിൽ ഇതിൽ യല്ലോ കാർഡ് വാങ്ങിയതിന് ബ്രസീലിയൻ ഇൻറർനാഷണൽ കസമീറോയും രണ്ടാംപാദത്തിൽ ഉണ്ടാവുകയില്ല. കസമീറോക്ക് പകരം കാമവിംഗ ആയിരിക്കും ആദ്യ ഇലവനിൽ ഉണ്ടാവുക.
മത്സരത്തിൻ്റെ ടിക്കറ്റ് അതിവേഗത്തിലാണ് വിറ്റുപോയത്. എന്തുതന്നെയായാലും പ്രീക്വാർട്ടറിൽ തീപാറുന്ന ഒരു പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.