നല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.

റയൽ മാഡ്രിഡിന്‍റേയും ജർമ്മനിയുടേയും താരമായ ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് ടോണി ക്രൂസ് തന്‍റെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

“ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ: റയൽ മാഡ്രിഡ് എൻ്റെ അവസാന ക്ലബ്ബാണ്, അതായിരിക്കും. എൻ്റെ മനസ്സിൽ എൻ്റെ തീരുമാനത്തിനുള്ള ശരിയായ സമയം കണ്ടെത്തിയതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. എൻ്റെ ആഗ്രഹം എപ്പോഴും എൻ്റെ മികച്ച സമയത്ത് എൻ്റെ കരിയർ അവസാനിപ്പിക്കുക എന്നതായിരുന്നു. ”

2024 യൂറോ കപ്പ് ജര്‍മ്മനിയിലാണ് നടക്കുക. നേരത്തെ ദേശിയ ടീമില്‍ നിന്നും വിരമിച്ച ടോണി ക്രൂസ്, വിരമിക്കല്‍ പിന്‍വലിച്ച് എത്തിയിരുന്നു.

തൻ്റെ ക്ലബ് കരിയറിൽ ഒരു ലാലിഗ മത്സരവും ചാമ്പ്യൻസ് ലീഗ് ഫൈനലും മാത്രമാണ് ടോണി ക്രൂസിനു മുന്‍പിലുള്ളത്. 34 കാരനായ ക്രൂസ്, തൻ്റെ രാജ്യത്തിനായി 108 മത്സരങ്ങള്‍ കളിച്ചട്ടുള്ളത്. 2014 ലോകകപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി. റയൽ മാഡ്രിഡിനെ കൂടാതെ ബയേൺ മ്യൂണിക്കിലും ബയർ ലെവർകുസനിലും താരം കളിച്ചട്ടുണ്ട് .

Previous articleഎലിമിനേറ്ററിൽ മഴ പെയ്താൽ രാജസ്ഥാൻ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുമോ? ഐപിഎൽ നിയമം ഇങ്ങനെ.
Next articleഅവൻ ക്രിക്കറ്റിനെ അവഹേളിച്ച് പോയതാണ്, അതിനുള്ള മറുപടി കിട്ടി.. ഇന്ത്യൻ താരത്തെപറ്റി സുനിൽ ഗവാസ്കർ.