ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു.

യൂറോ കപ്പില്‍ നിന്നും ജര്‍മ്മനി പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്നും മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം 31കാരനായ ടോണി ക്രൂസ് അറിയിച്ചത്.

FB IMG 1625231711644

2014 ലോകകപ്പ് വിജയിയായ ടോണി ക്രൂസ് ജര്‍മ്മനിക്കുവേണ്ടി 106 മത്സരങ്ങള്‍ കളിച്ചു. 17 ഗോളും 19 അസിസ്റ്റും സ്വന്തമാക്കി. യൂറോ കപ്പിന്‍ററെ അവസാനത്തോടെ വിരമിക്കുമെന്നും, 2022 ലോകകപ്പില്‍ കളിക്കില്ലാ എന്നത് നേരത്തെ എടുത്ത തീരുമാനമാണെന്നും ടോണി ക്രൂസ് പറഞ്ഞു.

റയല്‍ മാഡ്രിഡിലെ കരിയറിലും, കുടുംബാംഗങ്ങളുമായി ചെലവഴിക്കുക എന്നതാണ് ടോണി ക്രൂസിന്‍റെ ഇനിയുള്ള ശ്രദ്ധ. 2010 ലാണ് രാജ്യാന്തര മത്സരങ്ങളില്‍ ടോണി ക്രൂസ് അരങ്ങേറ്റം കുറിച്ചത്. 2020 യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വി വഴങ്ങിയാണ് ജര്‍മ്മനി പുറത്തായത്.