കഴിഞ്ഞ സീസണിൽ ആയിരുന്നു ഫ്രാങ്ക് ലമ്പാർഡിനെ ഒഴിവാക്കി ചെൽസി പി എസ് ജിയുടെ മുഖ്യ പരിശീലകൻ ആയ തോമസ് ടുചേലിനെ കോച്ച് ആക്കിയത്. സീസണിൻ്റെ പകുതിയിൽ മുഖ്യ പരിശീലകനായ ടുചേൽ ചാമ്പ്യൻസ് ലീഗ് നേടിയായിരുന്നു സീസൺ അവസാനിപ്പിച്ചത്.
ചാമ്പ്യൻസ് ലീഗിന് ശേഷം ഫിഫ ക്ലബ് വേൾഡ് കപ്പും ഇ ജർമൻ പരിശീലകൻ നേടി. കളിക്കാരും ആയുള്ള മികച്ച ബന്ധം തന്നെയാണ് ആണ് ടുചെലിൻ്റെ ഏറ്റവും വലിയ വിജയം. തൻറെ കളിക്കാരെ മാനസികമായി പിന്തുണക്കുവാൻ ഈ പരിശീലകൻ മറ്റു പരിശീലകരെകാളും വളരെയധികം മുന്നിലാണ്.
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 25 കളികളിൽ നിന്ന് 14 വിജയവും 8 സമനിലകളും മൂന്ന് തോൽവിയും അടക്കം 50 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി. 27 കളികളിൽനിന്ന് 66 പോയിൻ്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാംസ്ഥാനത്തും. 26 കളികളിൽനിന്ന് 60 പോയിൻ്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുമാണ്.
ഇപ്പോഴിതാ തൻറെ ചെൽസിയിലെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തോമസ് ടുചെൽ. ചെൽസി തനിക്ക് ചേർന്ന സ്ഥലമാണെന്നും, ഇവിടെ താൻ ഇഷ്ടപ്പെടുന്നു എന്നും, ഈ ക്ലബ്ബിൻറെ എല്ലാത്തിനെയും താൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്നും, ഇത് ഭാവിയിൽ തുടർന്നു പോകുമെന്നും, ഇപ്പോഴത്തെ ഇ പ്രതിസന്ധി എല്ലാം പെട്ടെന്ന് അവസാനിക്കുമെന്നും താൻ കരുതുന്നു എന്നും ഈ ജർമൻ പരിശീലകൻ പറഞ്ഞു.