ചാംപ്യന്‍സ് ലീഗിനു ഭീക്ഷണി. 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു

യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു. ഏസി മിലാന്‍, ആഴ്സണല്‍, അത്ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി, ബാഴ്സലോണ, ഇന്‍റര്‍മിലാന്‍, യുവന്‍റസ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, റയല്‍ മാഡ്രിഡ്, ടോട്ടന്‍ഹാം എന്നീ വമ്പന്‍ ക്ലബുകളാണ് ടൂര്‍ണമെന്‍റിന്‍റെ സംരഭക ക്ലബുകള്‍. ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിനു മുന്‍പ് മൂന്നു ക്ലബുകളേക്കൂടി ക്ഷണിക്കും.

യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ ഏറ്റുമുട്ടുന്നതോടെ നിലവിലെ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഗ്ലാമര്‍ കുറയും. അതിനാല്‍ നിലവില്‍ പുതിയ ടൂര്‍ണമെന്‍റില്‍ കളിക്കുന്നവര്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുവേഫാ മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിലുള്ള യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് നിലവാരം കൂട്ടാനും, മികച്ച ക്ലബുകളുമായുള്ള മത്സരം നിരന്തരം നടത്താനാണ് ഈ ടൂര്‍ണമെന്‍റുകൊണ്ട് ഉദ്ധേശിക്കുന്നത്. അതുവഴി കോവിഡ് കാരണം നഷ്ടത്തിലായ ഫുട്ബോള്‍ ക്ലബുകള്‍ക്ക് സാമ്പത്തികമായി നില മെച്ചപ്പെടുത്താനും ഊ ടൂര്‍ണമെന്‍റിലൂടെ സാധിക്കും.

ടൂര്‍ണമെന്‍റ് ഫോര്‍മാറ്റ്.

  • 20 ക്ലബുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. ടൂര്‍ണമെന്‍റ് സ്ഥാപകരായ 15 ക്ലബും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ 5 ക്ലബുമാണ് ടൂര്‍ണമെന്‍റില്‍ ഏറ്റുമുട്ടുക.
  • എല്ലാ മത്സരവും ആഴ്ച്ചയുടെ മധ്യത്തിലായിരിക്കും കളിക്കുക. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ലീഗുകളിലും ഡൊമസ്റ്റിക്ക് കപ്പുകളിലും ക്ലബുകള്‍ തുടര്‍ന്നും ഭാഗമാകും.
  • ക്ലബുകളെ രണ്ട് ഗ്രൂപ്പുകളാക്കിയാണ് സൂപ്പര്‍ ലീഗ് നടത്തുക.ആഗസ്റ്റില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ഹോം – എവേ മത്സരങ്ങള്‍ കളിക്കും. പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തുന്ന ആദ്യ മൂന്നു ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ഗ്രൂപ്പില്‍ നാലാമതും അഞ്ചാമതും ഫിനിഷ് ചെയ്ത് എത്തുന്ന ക്ലബുകള്‍ പ്ലേയോഫ് കളിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. മെയ്യ് അവസാനത്തോടെ ഫൈനല്‍ നടത്തും.