ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഹോസേലു സമനില ഗോള്‍ കണ്ടെത്തി.
സസ്‌പെൻഷൻ ലഭിച്ചിരുന്ന ലെവെന്റോവ്സ്കിയെ കോടതി നൽകിയ സ്റ്റേയുടെ പിൻബലത്തിൽ ടീമിൽ ഉൾപ്പെടുത്തിയാണ് ബാഴ്‌സലോണ ഇറങ്ങിയത്.
ലോകകപ്പിൽ അർജന്റീന നെതർലന്റ്സ് മത്സരത്തിൽ 15 മഞ്ഞ കാർഡ് പുറത്തെടുത്ത റഫറി മാറ്റൊ ലാഹോസായിരുന്നു മത്സരത്തിലെ റഫറി. ഇത്തവണെയും കാര്‍ഡ് പുറത്തെടുക്കുന്നതില്‍ റഫറി മടി കാണിച്ചില്ലാ. ബാഴ്സ പരിശീലകന്‍ ഉള്‍പ്പെടെ രണ്ടാം പകുതിയില്‍ എട്ട് തവണയാണ് റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടി വന്നത്. ആകെ 14 മഞ്ഞകാർഡുകൾ കളിയിൽ പിറന്നു. മൂന്ന് ചുവപ്പ് കാർഡും. ഇതിൽ ഒരു ചുവപ്പ് കാർഡ് വാർ ഇടപെട്ടാണ് മാറ്റിയത്.
റഫറിയോട് കയര്‍ത്ത ജോര്‍ഡി ആല്‍ബക്ക് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടതോടെയാണ് പുറത്തേക്ക് പോകേണ്ടി വന്നത്. ലെവന്‍റോസ്കിയെ ഫൗള്‍ ചെയ്തതിനു വിനീഷ്യസ് സോസയും റെഡ് കാര്‍ഡ് കണ്ട് പുറത്തായി. മത്സരത്തില്‍ പിന്നീട് ഗോളുകള്‍ ഒന്നും പിറന്നില്ലാ.
15 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റുമായി ബാഴ്സലോണ ലീഗില്‍ ഒന്നാമതാണ്.