ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് A പോരാട്ടത്തില്‍ നെതര്‍ലണ്ടിനു വിജയം. ആവേശകരമായ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓറഞ്ച് പടയുടെ വിജയം. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ആഫ്രിക്കന്‍ ചാംപ്യന്‍മാര്‍ തോല്‍വി വഴങ്ങിയത്.
ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയാണ് ആയതെെങ്കിലും ഇരു ടീമും തമ്മില്‍ തകര്‍പ്പന്‍ പോരാട്ടമാണ് നടന്നത്. ഇരു ടീമിന്‍റെയും ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങള്‍ എത്തി. എന്നാല്‍ ഫൈനല്‍ ബോളുകള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഗോളുകള്‍ ഒന്നും പിറന്നില്ലാ.
രണ്ടാം പകുതിയിൽ നെതർലന്റ് മെംഫിസ് ഡിപായെ ഇറക്കി ആക്രമണം മൂര്‍ച്ചപ്പെടുത്തി. 65ആം മിനുട്ടിൽ ദിയ തൊടുത്ത ഷോട്ട് സേവ് ചെയ്യാൻ നൊപേർട് ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. മത്സരത്തിലെ ആദ്യ സേവ് ആയി ഇത്. 73ആം മിനുട്ടിൽ ഇദ്രിസ ഗുയെയുടെ ഷോട്ടും നൊപേർട് സേവ് ചെയ്തു. അറ്റാക്കുകൾ കൂടുതൽ ചെയ്തത് സെനഗൽ ആണെങ്കിലും അവസാനം ഗോൾ കണ്ടെത്തിയത് നെതർലന്റ്സ് ആയിരുന്നു
80ാം മിനിറ്റില്‍ ഡിജോങ്ങിന്‍റെ ക്രോസില്‍ നിന്നും തകര്‍പ്പന്‍ ഹെഡറിലൂടെ ഗക്പോയാണ് ആദ്യ ഗോള്‍ നേടിയത്. ഗക്പോയുടെ പെര്‍ഫക്‌ട് ഹെഡര്‍ മെന്‍ഡിയെ മറികടന്നു. തൊട്ടു പിന്നാലെ സെനഗലിന്‍റെ സമനില ഗോള്‍ ശ്രമം നെതര്‍ലണ്ട് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ഡീപെയുടെ ഷോട്ട് മെന്‍ഡി തടഞ്ഞിട്ടെങ്കിലും റീബൗണ്ടിലൂടെ ക്ലാസന്‍ രണ്ടാം ഗോള്‍ നേടി മത്സരം പൂര്‍ത്തിയാക്കി.