ബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ വമ്പൻ അഴിച്ചുപണി

എല്ലാ കൊല്ലത്തെയും പോലെ ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ വീണ്ടും അഴിച്ചുപണി സജീവം. ബാക്കിയുള്ള ടീമുകൾ കോർ ടീം നിലനിർത്താൻ ശ്രമിക്കുമ്പോൾ കിട്ടിയ സൂചനകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ് സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് എന്ന് പ്രതീതിപെടുന്നു.

ഏറ്റവും പുതിയ ന്യൂസ്‌ അനുസരിച്ചു പരിക്കുപറ്റി പാതിവഴിയിൽ കളം വിടേണ്ടി വന്ന ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുതുക്കാൻ താല്പര്യപെടുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. താരം ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.

സിഡോയ്ക്ക് പകരക്കാരനായി വന്ന ജുവാന്റെയും നിലവിൽ കോൺട്രാക്ട് തീർന്ന അവസ്ഥയിലാണ്. കാര്യമായി ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ ജുവാന്റെ അടുത്ത സീസണിൽ ടീമിൽ തുടരാൻ സാധ്യത വിരളമാണ്.

അംമ്പേ പരാജയമായ കോസ്റ്റ-കൊനെ ഡിഫൻസ് സഖ്യവും പൊളിച്ചെഴുതും എന്ന് തീർച്ച. നിലവിൽ കരാർ അവസാനിച്ച വിസെന്റെ ഗോമസിന്റെ കാര്യവും അനിശ്ചിതത്തിലാണ്.

Advertisements