ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി സാന്നിധ്യം മുഹമ്മദ്‌ ഇർഷാദിനെ ടീമിലെത്തിക്കാൻ ഒരുങ്ങി റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് എഫ്സി

IMG 20210120 WA0004

സീസൺ ആരംഭത്തിൽ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടി വന്ന ഈസ്റ്റ്‌ ബംഗാളിന്റെ സ്‌ക്വാഡിൽ ആകെ ഉണ്ടായിരുന്ന രണ്ട് മലയാളി താരങ്ങളിൽ ഒന്നായിരുന്നു മുഹമ്മദ്‌ ഇർഷാദ്.

വിവാ കേരളയുടെയും, തിരൂർ സ്പോർട്സ് അക്കാഡമിയിയൂടെയും യൂത്ത് പ്രോഡക്റ്റ് ആയ ഇർഷാദ് ഡിഎസ്കെ ശിവാജിയൻസിലൂടെയാണ് തന്റെ സീനിയർ കരിയർ ആരംഭിച്ചത്. തുടർന്നു മിനിർവ പഞ്ചാബ്, ഗോകുലം കേരള എഫ്സി എന്നിവർക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

2020ൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി സൈൻ ചെയ്ത ഇർഷാദ് അവർക്ക് വേണ്ടി 4 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുമുണ്ട്. ഒരു തവണ ഹീറോ ഓഫ് ദി മാച്ച് ഉൾപ്പടെ നേടിയിട്ടുമുണ്ട്. എപ്പോഴൊക്കെ ഇർഷാദ് കളത്തിൽ ഇറങ്ങിയോ അപ്പോഴൊക്കെ മികച്ച പ്രകടനമാണ് ഇർഷാദ് ഈസ്റ്റ്‌ ബംഗാളിന് വേണ്ടി കാഴ്ചവെച്ചത്.

പക്ഷേ കോച്ച് റോബി ഫൗളറെ ത്രിപ്തിപെടുത്തുവാൻ ഇർഷാദിന് സാധിച്ചില്ല. ടീമിൽ നിന്നും എട്ടോളം താരങ്ങളെ പിരിച്ചു വിട്ടപ്പോൾ അതിൽ ഇർഷാദിന്റെ പേരും ഉണ്ടായിരുന്നു.

നിലവിൽ ഫ്രീ ഏജന്റ് ആയി നിൽക്കുന്ന ഇർഷാദിനെ ഐ-ലീഗിലെ പുതു ടീമായ റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സി കൂടാരത്തിൽ എത്തിക്കും എന്നാണ് കിട്ടുന്ന റിപോർട്ടുകൾ. ഇർഷാദിന്റെ വരവോട് കൂടി റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സിയുടെ ഡിഫെൻസ് കൂടുതൽ ശക്തിപ്പെടും എന്നുള്ളത് തീർച്ച.

Scroll to Top