അരങ്ങേറ്റ ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അവസാന നിമിഷം സമനിലയുമായി അല്‍ നസര്‍

അല്‍ നസറിനു വേണ്ടിയുള്ള അരങ്ങേറ്റ ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഫത്തേയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ് റൊണാള്‍ഡോയുടെ ഗോള്‍. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ നേടിയ സമനില ഗോള്‍. മത്സരം 2-2 ന് അവസാനിച്ചു.

മത്സരത്തിന്റെ 12-ാം മിനിറ്റിൽ അൽ ഫത്തേയുടെ ക്രിസ്റ്റ്യൻ ടെല്ലോയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഭൂരിഭാഗം സമയത്തും ആതിഥേയ ടീം ലീഡ് തുടർന്നു, എന്നാൽ 42-ാം മിനിറ്റിൽ അൽ നസറിന്റെ താലിസ്ക സമനില ഗോൾ നേടി.

ഇടവേളയ്ക്കുശേഷം, 58-ാം മിനിറ്റിൽ സോഫിയാനെ ബെൻഡെബ്കയിലൂടെ വീണ്ടും അൽ ഫത്തേഹ് ലീഡ് നേടി

എന്നിരുന്നാലും, ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അൽ-നസറിന് റൊണാള്‍ഡോ സമനില നേടിക്കൊടുത്തു. നേരത്തെ ലഭിച്ച ഒരു സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കിയിരുന്നു

ronaldo al nasar

അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ ടാലിസ്‌ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മത്സരം കൂടുതൽ നാടകീയതയ്ക്ക് വഴിയൊരുക്കി. പത്ത് പേരുമായാണ് അല്‍ നാസര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

സൗദി പ്രോ ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ-നസർ ഒന്നാമതാണ്.

Previous articleകോഹ്ലിയെക്കാളും മികച്ചവൻ രോഹിത് ; പാക് താരത്തിനു പറയാനുള്ളത്
Next articleടെസ്റ്റ് ക്രിക്കറ്റിലേക്ക് ഉടൻ തന്നെ മടങ്ങിയെത്തുമോ? മറുപടി നൽകി ഹർദിക് പാണ്ഡ്യ.