ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫർ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയത്. റൊണാൾഡോ ആരാധകരെ സംബന്ധിച്ച് നിരാശ നൽകുന്ന ട്രാൻസ്ഫർ ആയിരുന്നു അത്. റൊണാൾഡോ അൽ നസറിലേക്ക് പോകുമ്പോൾ മികച്ച താരങ്ങൾ തന്നെ ആ ക്ലബ്ബിൽ നിലവിലുണ്ട്. അതിൽ പ്രധാനി കാമറൂൺ ക്യാപ്റ്റൻ വിൻസൻ്റ് അബൂബക്കർ തന്നെയാണ്.
ഖത്തർ ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടി കാമറൂണിനെ വിജയത്തിൽ എത്തിച്ച താരമാണ് അബൂബക്കർ.ഖത്തർ ലോകകപ്പിൽ ബ്രസീലിനെ പരാജയപ്പെടുത്തിയ ഏക ആഫ്രിക്കൻ ശക്തികളായി കാമമരൂൺ മാറി. ഗോൾ നേടിയതിനു ശേഷം ജേഴ്സി ഊരി ആഘോഷം നടത്തി രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ചുവപ്പ് കാർഡോടെ പുറത്തേക്ക് പോകുന്ന അബൂബക്കറിന്റെ ചിത്രം ഇന്നും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.
2021 മുതൽ സൗദി ക്ലബ്ബിൽ കളിക്കുന്ന താരം 11 ഗോളുകൾ 33 മത്സരങ്ങളിൽ നിന്നും നേടിയിട്ടുണ്ട്. മൂന്നു വർഷത്തെ കരാറിൽ വർഷത്തിൽ ആറു മില്യൺ തുകയാണ് താരം ഏഷ്യൻ ക്ലബ്ബിലെത്തിയത്. റൊണാൾഡോ വരുന്നതോടെ അബൂബക്കർ റൊണാൾഡോ കോംബോ ആയിരിക്കും മുന്നേറ്റം നിരയിൽ കളിക്കുക. മറ്റൊരു പ്രധാന താരം കൊളംബിയൻ ഗോൾകീപ്പർ ഒസ്പിനയാണ്.
അർജൻ്റീന താരം ഗോസാലോ മാർട്ടിനസ്, ബ്രസീൽ താരങ്ങളായ തലിസ്ക, ഡേവിസ് ഗുസ്താവോ, സ്പാനിഷ് താരം അൽവാരോ ഗോസാലസ് തുടങ്ങിയ മികച്ച താരങ്ങളുടെ കൂടെ ദേശീയ ടീമിലെ മികച്ച താരങ്ങളും ടീമിൽ ഉണ്ട്. എന്തായാലും ഇതുവരെ വലിയ ജനശ്രദ്ധ ഇല്ലാതിരുന്ന ഈ ലീഗിന് റൊണാൾഡോ വരുന്നതോടെ മാറ്റം ഉണ്ടാകും എന്ന കാര്യം സംശയമില്ല.