ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയ ഒരു ട്രാൻസ്ഫർ ആണ് താരത്തിന്റെ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ. രണ്ടര വർഷത്തെ കരാറിലാണ് കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർമാരിൽ ഒരാളായ റൊണാൾഡോ സൗദി ക്ലബ്ബുമായി എത്തിയിരിക്കുന്നത്. സൗദി ക്ലബ്ബിലേക്ക് ചേക്കേറിയതോടെ ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറി. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്ന റൊണാൾഡോക്ക് പക്ഷേ വലിയ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരാത്തതാണ് തിരിച്ചടിയായത്.
ആരാധകർക്ക് ഈ ട്രാൻസ്ഫർ നിരാശയാണ് സമ്മാനിക്കുന്നത് എങ്കിലും ഏഷ്യൻ ഫുട്ബോളിന് ഉണ്ടാക്കാൻ പോകുന്ന ഉണർവ് ചെറുത് ഒന്നുമല്ല എന്ന കാര്യത്തിൽ സംശയമില്ല. സൗദി ലീഗ് മാത്രമല്ല താരം കളിക്കുന്നതോടെ എ. എഫ്.സി കപ്പ് പോലെയുള്ള ടൂർണമെന്റുകളും വലിയ ശ്രദ്ധ നേടും. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത് താരത്തിന്റെ ട്രാൻസ്ഫറിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ താരം കളിക്കാൻ സാധ്യതയുണ്ടോ എന്നാണ്.
കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ഐ.എസ്.എല്ലിലെ ഏതു ക്ലബ്ബിനും ഭാഗ്യമുണ്ടെങ്കിൽ റൊണാൾഡോക്കെതിരെ കളിക്കാൻ സാധിക്കും. ഇതിന് അവസരം ഉണ്ടാക്കുന്നത് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ടൂർണമെന്റാണ്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ചെയ്യേണ്ടത് ഇതിന് യോഗ്യത നേടുക എന്നതാണ്. നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം ആണ് കളിച്ച് എഎഫ്സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്.
ഇതിന് റൊണാൾഡോയുടെ ക്ലബ്ബും യോഗ്യത നേടി ടൂർണമെൻ്റിൽ എത്തിയാൽ ഇരു ക്ലബ്ബുകളും ഒരേ ഗ്രൂപ്പിലോ,നോക്കൗട്ട് ഘട്ടങ്ങളിലോ തമ്മിൽ മത്സരം വന്നാൽ റൊണാൾഡോക്കെതിരെ കളിക്കാൻ അവസരം ക്ലബ്ബുകൾക്ക് ലഭിക്കും. ഇതിന് പുറമേ ഇരു ടീമുകൾക്കും ഏറ്റുമുട്ടാൻ അവസരം നൽകുന്ന ടൂർണമെൻ്റ് ആണ് എ.എഫ്.സി കപ്പ്. ഈ ടൂർണമെൻ്റിന് യോഗ്യത നേടുന്നത് ഐ ലീഗ് ജേതാക്കളും ഇന്ത്യൻ സൂപ്പർ കപ്പ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടി അതിൽ വിജയിക്കുന്ന ടീം ആയിരിക്കും എ. എഫ്.സി കപ്പിന് യോഗ്യത നേടുക. ഇന്ത്യൻ ടീമുകൾക്ക് എ.എഫ്.സി കപ്പ് പ്ലേ ഓഫിലും റൊണാൾഡോക്കെതിരെ കളിക്കാൻ അവസരം ലഭിക്കും.