ഇന്നലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റി പോരാട്ടം. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം അനിവാര്യമായിരുന്നു. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി 5 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഗ്രൗണ്ടിലേക്ക് ഓടി. ഇപ്പോഴിതാ ചില ആരാധകർ ആസ്റ്റണ്‍ വില്ല ഗോൾകീപ്പർ റോബിൻ ഒൾസനെ ആക്രമിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കാര്യം ആസ്റ്റൺ വില്ല വില പരിശീലകൻ ജെറാഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഞങ്ങളുടെ ഗോൾകീപ്പർ ആക്രമണത്തിനിരയായി, ഇതിന് ചോദ്യങ്ങൾ ചോദിക്കേണ്ടത് മാഞ്ചസ്റ്റർ സിറ്റിയോടും പെപ്പിനോടുമാണ്. ഞങ്ങൾക്ക് അവൻ ഓക്കേ അല്ലേ എന്ന് പരിശോധിക്കേണ്ടതുണ്ട്” ഇതായിരുന്നു സംഭവത്തെക്കുറിച്ച് ആസ്റ്റൺ വില്ല പരിശീലകനും ലിവർപൂൾ ഇതിഹാസവുമായ ജെറാഡ് പറഞ്ഞത്. ഇതിന് മറുപടിയുമായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തെത്തി.
അവസാന വിസിലിന് ശേഷം ഗ്രൗണ്ടിൽ ഇറങ്ങിയ ഫാൻസിൻ്റെ ആക്രമണത്തിന് ഇരയായ ആസ്റ്റൻ വില്ല ഗോൾ കീപ്പർ റോബിൻ ഒൾസനോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് ഉള്ള അന്വേഷണത്തിന് ക്ലബ് ഉത്തരവിട്ടിട്ടുണ്ട്. ആക്രമിച്ച ആളുകളെ കണ്ടെത്തിയാൽ തീർച്ചയായും സ്റ്റേഡിയത്തിനുള്ളിൽ കയറാനുള്ളതിന് ബാൻ രേഖപ്പെടുത്തും.”ഇതായിരുന്നു മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കിയ പ്രസ്താവന. വീഡിയോദൃശ്യങ്ങളിൽ നിന്നും ഒന്നിൽ അധികം ആളുകൾ താരത്തിനെ ആക്രമിക്കുന്നത് കാണാൻ സാധിക്കും.