മുപ്പത്തിയഞ്ചാം സ്പാനിഷ് ലാ ലീഗ കിരീടം സ്വന്തമാക്കി റയൽമാഡ്രിഡ്. റെക്കോർഡ് കുറിച്ച് ആഞ്ചലോട്ടിയും മാഴ്സലോയും.

എതിരില്ലാത്ത നാലു ഗോളുകൾക്കു എസ്പാന്യോളിനെ തകർത്ത് സ്പാനിഷ് ലാ ലിഗ കിരീടം 35ാം തവണ ഉയർത്തി റയൽമാഡ്രിഡ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി കളത്തിലിറങ്ങിയ റയൽമാഡ്രിഡ് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. ബ്രസീലിയൻ യുവതാരം റോഡ്രിഗോയുടെ ഇരട്ട ഗോളും, ഈ സീസണിലെ റയൽമാഡ്രിഡ് ഗോളടി മെഷീൻ കരീം ബെൻസിമയുടെ ഗോളിലും, സ്പാനിഷ് താരം അസൻസിയോടെ ഗോളിലുമാണ് വയൽ മാഡ്രിഡ് എസ്പാന്യോളിനെ തകർത്തത്.

എസ്പാന്യോളിനെ തകർത്ത് കിരീടം നേടിയതോടെ ഇതുവരെ മറ്റൊരു പരിശീലകനും നേടാത്ത റെക്കോർഡ് ആണ് ആഞ്ചലോട്ടി നേടിയത്.

images 2022 05 01T002508.620

ലാലിഗ നേട്ടത്തോടെ സ്പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടം ഉയർത്തിയ പരിശീലകൻ എന്ന അപൂർവ നേട്ടമാണ് കാർലോ സ്വന്തമാക്കിയത്. അതേസമയം റയൽമാഡ്രിഡ് കരിയറിൽ ഇരുപത്തിനാലാമത്തെ കിരീടം നേടി ബ്രസീൽ താരം മാഴ്സലോയും ചരിത്രം കുറിച്ചു.

images 2022 05 01T002531.638

റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് താരം സ്വന്തമാക്കിയത്.

images 2022 05 01T002626.265

കിരീട നേട്ടത്തോടെ ബാഴ്സലോണയുമായുള്ള ലാലിഗ കിരീടത്തിലെ അകലം 9 ആക്കി ഉയർത്താൻ റയലിനായി. 26 ലാലിഗ കിരീടമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.

images 2022 05 01T002639.920
Previous articleകുറച്ചുകൂടി റണ്‍സ് ഉണ്ടായിരുന്നെങ്കില്‍….തോല്‍വിക്കുള്ള കാരണം പറഞ്ഞ് സഞ്ചു സാംസണ്‍.
Next articleഐസ് കൂള്‍ റിയാന്‍ പരാഗ് ; ഫീല്‍ഡിലെ വിശ്വസ്തന്‍